Saturday, 11 January 2025

മാഞ്ചസ്റ്ററിനടുത്ത് M60 മോട്ടോർ വേയിലുണ്ടായ അപകടത്തിൽ 10 വയസുള്ള ആൺകുട്ടി മരണമടഞ്ഞു. ആറു വയസുകാരൻ ഗുരുതരാവസ്ഥയിൽ. കാർ ഡ്രൈവർ ഡ്രഗ് ഡ്രൈവിംഗിന് അറസ്റ്റിൽ

മാഞ്ചസ്റ്ററിനടുത്ത് ഡെൻറണിൽ M60 മോട്ടോർ വേയിലുണ്ടായ അപകടത്തിൽ 10 വയസുള്ള ആൺകുട്ടി മരണമടഞ്ഞു. ആറു വയസുകാരൻ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിലുണ്ട്. 30 കാരനായ കാർ ഡ്രൈവറെ ഡ്രഗ് ഡ്രൈവിംഗിന് പോലീസ് അറസ്റ്റ് ചെയ്തു. ജംഗ്ഷൻ 23 ഓഡൻഷോയിലേയ്ക്കുള്ള ലെയിൻ അപകടം മൂലം അടച്ചു. ഉച്ചയ്ക്കുശേഷം ഏറ്റവും തിരക്കുള്ള സമയത്താണ് ക്രാഷ് നടന്നത്. ഇതു മൂലം നീണ്ട ട്രാഫിക് ക്യൂ മോട്ടോർ വേയിൽ രൂപപ്പെട്ടിരുന്നു.

കനത്ത മഴയുള്ള സമയത്താണ് അപകടം നടന്നത്. സിൽവർ BMW കാർ ഹാർഡ് ഷോൾഡറിൽ നിർത്തിയിട്ടിരുന്ന ഹൈവേ മെയിൻ്റനൻസ് ട്രക്കിൽ വന്നിടിക്കുകയായിരുന്നു. അതിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും നിസാര പരിക്കുണ്ട്. രണ്ട് എയർ ആംബുലൻസുകളും മൂന്ന് ആംബുലൻസുകളും റാപ്പിഡ് റെസ്പോൻസ് ടീമും അഡ്വാൻസ്ഡ് പാരാമെഡിക്സും സ്ഥലത്തെത്തിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ഡാഷ്കാം ഫുട്ടേജ് കൈവശമുള്ളവർ പോലീസുമായി ബന്ധപ്പെടണം.

Other News