Thursday, 07 November 2024

കൊറോണ വൈറസ് ഭീതി ഷെയർ മാർക്കറ്റിനെ ഉലയ്ക്കുന്നു. യുകെ കമ്പനികളുടെ മൂല്യം 200 ബില്യൺ പൗണ്ട് ഇടിഞ്ഞു.

വിപണികൾ കൊറോണ വൈറസിന്റെ ആഘാതത്തിൽ തന്നെ തുടരുന്നതിനാൽ ലണ്ടനിലെ FTSE 100 ഇൻഡെക്സ് 2008 ലെ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക്‌ ശേഷം ഏറ്റവും മോശമായ പ്രകടനമാണ് ഇൗ ആഴ്ച്ച കാഴ്ചവെച്ചത്. ഇൻഡക്സിലെ കമ്പനികളുടെ മൂല്യത്തിൽ 210 ബില്യണ് പൗണ്ട് കുറവ് വന്നതുകൊണ്ട് ഷെയറുകളുടെ മൂല്യം 13% ഇടിഞ്ഞു.

കൊറോണയുടെ പ്രത്യാഘാതം നിരവധി കമ്പനികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നിക്ഷേപകർ ആശങ്കയിലാണ്. യുഎസ്എ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിപണികൾ തിരിച്ചടി നേരിടുന്നുണ്ട്. കമ്പനികളുടെ വരുമാനത്തെയും ആഗോള വളർച്ചയേയും ഇത് ബാധിക്കുമെന്നും എങ്ങും പരിഭ്രാന്തി നിറഞ്ഞിരിക്കുന്നു എന്നും സ്വിസ്കോട്ട് ബാങ്കിലെ സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ പറഞ്ഞു. ആഗോളതലത്തിൽ, സ്റ്റോക്ക് മാർക്കറ്റുകളിലെ ഏറ്റവും മോശം ആഴ്ചയാണ് ഇതെന്നും ലോകമെമ്പാടും ലിസ്റ്റുചെയ്ത കമ്പനികളുടെ മൂല്യത്തിൽ ഏകദേശം 5 ട്രില്യൺ ഡോളർ ഇടിവു വന്നെന്നും ക്യാപിറ്റൽ ഇക്കണോമിക്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് നീൽ ഷിയറിംഗ് അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്തിനെ തുടർന്ന് റിസ്ക്ക് അസറ്റുകളിൽ നിന്നും കൂടുതൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക്‌ നിക്ഷേപകർ മാറുന്നത് യുകെയുടെ സാമ്പത്തിക വളർച്ചാ സാധ്യതകളെ ഇല്ലാതാക്കാൻ ഇടയാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് തങ്ങളുടെ ബിസിനെസ്സിനെ ബധിക്കുന്നുവെന്ന് യുകെയിലെ 130 ലധികം ലിസ്റ്റുചെയ്ത സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് എയർവേയ്‌സ് ഉടമ, ഐ‌എജി, ഡിയാജിയോ തുടങ്ങി ട്രാവൽ കമ്പനികൾ മുതൽ പാനീയ നിർമ്മാതാക്കൾ വരെ ഈ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News