Monday, 23 December 2024

റോയൽ പദവി നഷ്ടപ്പെട്ട ഹരിക്കും മേഗനും സുരക്ഷ നൽകുന്നത് കാനഡ ഉടൻ അവസാനിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ

ഹാരി - മേഗൻ ദമ്പതികൾക്കുള്ള സുരക്ഷാ അകമ്പടി കാനഡ ഉടൻ അവസാനിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ സ്ഥിരീകരിച്ചു. മെട്രോപൊളിറ്റൻ പോലീസിന്റെ അഭ്യർഥന മാനിച്ച് റോയൽ കനേഡിയൻ മൗണ്ടെഡ് പോലീസ് (ആർ‌സി‌എം‌പി), 2019 നവംബറിൽ ദമ്പതികൾ കാനഡയിലെത്തിയതു മുതൽ സുരക്ഷ ഒരുക്കിയിരുന്നു.

സുരക്ഷാ പരിഗണനകൾ സംബന്ധിച്ച് ആർ‌സി‌എം‌പി ആദ്യം മുതൽ യുകെയിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു. ഡ്യൂക്കിനെയും ഡച്ചസിനെയും നിലവിൽ അന്താരാഷ്ട്ര പരിരക്ഷ ലഭിക്കേണ്ട വ്യക്തികളായി അംഗീകരിച്ചിരുന്നതിനാൽ, ആവശ്യമായ സുരക്ഷാ സഹായം നൽകേണ്ട ബാധ്യത കാനഡയ്ക്കുണ്ട്. രാജകുമാരനും ഭാര്യ മേഗനും സുരക്ഷ നൽകാൻ ആരാണ് പണം നൽകേണ്ടതെന്ന ചോദ്യം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പലതവണ നേരിട്ടിരുന്നു.

രാജകീയ പദവികളിൽ നിന്നും ചുമതലകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതിനാൽ
അവരുടെ സ്റ്റാറ്റസ് മാറ്റത്തിന് അനുസൃതമായി, സുരക്ഷാ സഹായം അടുത്ത ആഴ്ചകളിൽ നിർത്തുമെന്ന് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സുരക്ഷാ കാര്യങ്ങളിൽ മെട്രോപൊളിറ്റൻ പോലീസോ ഹാരി - മേഗൻ വക്താവോ പ്രതികരിച്ചിട്ടില്ല. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് ജനുവരിയിൽ പുറത്തിറക്കിയ ഒരു അഭിപ്രായ സർവേയിൽ 73% കനേഡിയൻ‌സിനും ഹാരി - മേഗനുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കും മറ്റ് ചെലവുകൾക്കുമായി ഒരു പബ്ളിക് ഫണ്ടും നൽകാൻ താൽപ്പര്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു.

FOCUS FINSURE LTD.... FOR MORTGAGES AND INSURANCE SERVICES.

 

Other News