Thursday, 21 November 2024

കോബ്രാ മീറ്റിംഗ് തിങ്കളാഴ്ച. എൻഎച്ച്എസിനെ സഹായിക്കാൻ മിലിട്ടറി സർവീസ് ഉപയോഗപ്പെടുത്തിയേക്കും. യുകെയിൽ കൊറോണ വൈറസ് കേസുകൾ 20 ആയി. രോഗബാധ മൂലം ഒരു ബ്രിട്ടീഷ് പൗരന്മാർ ജപ്പാനിൽ മരിച്ചു.

യുകെയിൽ കൊറോണ വൈറസ് കേസുകൾ 20 ആയതോടെ രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട അടിയന്തിര നടപടികളിലേയ്ക്ക് രാജ്യം നീങ്ങുന്നു. വൈറസിനെ നിയന്ത്രിക്കുക എന്നത് ഗവൺമെൻ്റിൻ്റെ മുൻഗണനാ വിഷയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുമായി സ്ഥിതിഗതികൾ ബോറിസ് ചർച്ച ചെയ്തു. കൊറോണ വൈറസിനെ നേരിടാൻ എൻഎച്ച്എസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് എമർജൻസി ഹൈപവർ കമ്മിറ്റിയായ കോബ്രയുടെ മീറ്റിംഗ് തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.

ജപ്പാൻ തീരത്ത് ക്യാരൻ്റിനിൽ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പിൽ നിന്നും വൈറസ് ബാധ മൂലം ജപ്പാനിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ മരണമടഞ്ഞു. കൊറോണ വൈറസ് ഇൻഫെക്ഷൻ നിരക്ക് ഉയരുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ, ഗവൺമെൻ്റ് മിനിസ്റ്റർമാർ, മിലിട്ടറി മെഡിക്സ്, ബ്രിട്ടീഷ് റെഡ് ക്രോസ്, സെൻറ് ജോൺസ് ആംബുലൻസ് എന്നിവർ ഉൾപ്പെട്ട സംഘം ആക്ഷൻ പ്ളാൻ തയ്യാക്കിക്കഴിഞ്ഞു.

എൻഎച്ച്എസിനെ സഹായിക്കാൻ മിലിട്ടറിയുടെ സഹായം തേടാനും നിർദ്ദേശമുണ്ട്. ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനം ആവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്തും. എൻഎച്ച്എസിൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന സ്റ്റാഫിന് അസുഖം ബാധിക്കുകയോ ഐസൊലേഷനിൽ കഴിയേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്യുന്ന ഘട്ടത്തിൽ മിലിട്ടറി മെഡിക്സ് സേവനം ലഭ്യമാക്കും. 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

Other News