Thursday, 07 November 2024

ഫ്രാൻസിൽ സ്കീയിംഗിനിടെ മഞ്ഞിനടിയിൽ അകപ്പെട്ട ബ്രിട്ടീഷുകാരനായ പതിനൊന്നു വയസ്സുകാരനെ 5 അടി താഴ്ചയിൽ നിന്നും രക്ഷിച്ചു.

ഫ്രാൻസിൽ സ്കീയിംഗിനിടെ മഞ്ഞിനടിയിൽ അകപ്പെട്ട ബ്രിട്ടീഷുകാരനായ പതിനൊന്നു വയസ്സുകാരനെ പിതാവ് 5 അടി താഴ്ചയിൽ നിന്നും ജീവനോടെ കുഴിച്ചെടുത്തു. ഫ്രഞ്ച് ആൽപ്‌സിലെ ചമോണിക്‌സ് പ്രദേശത്ത്, മോണ്ട് ബ്ലാങ്കിന്റെ അടിത്തട്ടിൽ നടന്ന നാടകീയ സംഭവത്തിന്റെ ഫൂട്ടേജിലാണ്‌, ഫോക്സ് ക്യാമ്പ്‌ബെൽ ഒരു പിസ്റ്റിനടുത്ത് (പിസ്റ്റ്: സ്കൈയിംഗിനായി അടയാളപ്പെടുത്തിയ മഞ്ഞുവീഴ്ചയുടെ പാത) മഞ്ഞുവീഴ്ചയെ തുടർന്ന് 11 വയസുകാരൻ കുഴിയിലകപ്പെട്ട കാര്യം വീഡിയോയിൽ റെക്കോർഡ് ചെയ്തിരിക്കുന്നത്.

കുട്ടിയെ കാണാതായി 30 മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും കണ്ടെത്താൻ സാധിച്ചു. മഞ്ഞിനുള്ളിൽ അഞ്ചടി താഴ്ചയിൽ അരമണിക്കൂറിലേറെ സമയം കിടക്കേണ്ടി വന്ന ഫോക്സ് ക്യാമ്പ്‌ബെൽ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടതാണെന്ന്‌ ഫ്രഞ്ച് ആൽപ്‌സിലെ രക്ഷാപ്രവർത്തകർ പറഞ്ഞു. ഫോക്‌സിന്റെ ഹെൽമെറ്റിലെ ക്യാമറ റെക്കോർഡ് ചെയ്ത ഫൂട്ടേജിൽ ഫ്രീഡൈവേഴ്സ് മൗണ്ടെയിൻ സ്കീ ക്ലബ്ബിൽ അംഗമായ ഫോക്സ് താഴെ വീണതിനുശേഷം അച്ഛൻ ഗില്ലന് വേണ്ടി കരയുന്നതും അലറി വിളിക്കുന്നതും ദൃശ്യമാണ്.

പിസ്റ്റിനടുത്ത് സ്കീയിംഗ് ചെയ്യുമ്പോൾ സുരക്ഷയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹിമപാതങ്ങൾ, മഞ്ഞുവീഴ്ച അല്ലെങ്കിൽ കടുത്ത മഞ്ഞ്, പാറക്കൂട്ടങ്ങൾ, കുഴികൾ എന്നിവയുൾപ്പെടെയുള്ള അപകടങ്ങൾ ചുറ്റിലുമുണ്ടാകും. ട്രാൻസ്‌സിവർ, പ്രോബ്, ഷോവൽ എന്നിവ അത്യാവശ്യമായും സ്കൈംഗിന് പോകുമ്പോൾ പ്രധാനമായും കരുതേണ്ടതാണ്. സ്കീയിംഗ് മാത്രം അറിഞ്ഞതു കൊണ്ട് കാര്യമില്ല, അപകട സാധ്യതകളെക്കുറിച്ചും അവയെ എങ്ങനെ ഒഴിവാക്കാമെന്നു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Other News