Thursday, 19 September 2024

യുകെയിൽ ഗ്ലോസ്റ്റർ, ബെർക്ക് ഷയർ, ഹെറ്റ്ഫോർഡ് എന്നിവിടങ്ങളിൽ മൂന്ന് കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചു. അടിയന്തിര കോബ്ര മീറ്റിംഗ് നാളെ.

ബ്രിട്ടണിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 23 ആയി. ഗ്ലോസ്റ്റർ, ബെർക്ക് ഷയർ, ഹെറ്റ്ഫോർഡ് എന്നിവിടങ്ങളിൽ മൂന്ന് കൊറോണ വൈറസ് കേസ് കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതു വരെ 10,000 ലേറെപ്പേർക്ക് കോവിഡ് - 19 ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ രണ്ടു പേർക്കും ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ ഒരാൾക്കുമാണ് പുതിയതായി രോഗം കണ്ടെത്തിയത്. ബ്രിട്ടണ് പുറത്തേയ്ക്ക് യാത്ര ചെയ്യാത്ത ഒരാൾക്കും സറേയിൽ രോഗമുള്ളതായി തെളിഞ്ഞിരുന്നു. ഇയാളിൽ നിന്ന് ഒരു ജി പിയ്ക്കും വൈറസ് പകർന്നതായി സംശയിക്കുന്നുണ്ട്. ജപ്പാൻ തീരത്ത് ക്യാരൻ്റിനിൽ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പിൽ നിന്നും വൈറസ് ബാധ മൂലം ജപ്പാനിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിളിച്ചിരിക്കുന്ന കോബ്രാ മീറ്റിംഗ് നാളെ നടക്കും. വൈറസിനെ നിയന്ത്രിക്കുക എന്നത് ഗവൺമെൻ്റിൻ്റെ മുൻഗണനാ വിഷയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുമായി സ്ഥിതിഗതികൾ ബോറിസ് ചർച്ച ചെയ്തു. കൊറോണ വൈറസിനെ നേരിടാൻ എൻഎച്ച്എസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ഇൻഫെക്ഷൻ നിരക്ക് ഉയരുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ, ഗവൺമെൻ്റ് മിനിസ്റ്റർമാർ, മിലിട്ടറി മെഡിക്സ്, ബ്രിട്ടീഷ് റെഡ് ക്രോസ്, സെൻറ് ജോൺസ് ആംബുലൻസ് എന്നിവർ ഉൾപ്പെട്ട സംഘം ആക്ഷൻ പ്ളാൻ തയ്യാറാക്കിക്കഴിഞ്ഞു.

എൻഎച്ച്എസിനെ സഹായിക്കാൻ മിലിട്ടറിയുടെ സഹായം തേടാനും നിർദ്ദേശമുണ്ട്. ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനം ആവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്തും. എൻഎച്ച്എസിൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന സ്റ്റാഫിന് അസുഖം ബാധിക്കുകയോ ഐസൊലേഷനിൽ കഴിയേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്യുന്ന ഘട്ടത്തിൽ മിലിട്ടറി മെഡിക്സ് സേവനം ലഭ്യമാക്കും. 

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News