Wednesday, 22 January 2025

മലയാളി അസോസിയേഷൻ സണ്ടർലാൻഡ് ദശാബ്ദിയിലേയ്ക്ക്. ആഘോഷം ഏപ്രിൽ 25 ന്.

മലയാളി അസോസിയേഷൻ സണ്ടർലാൻഡ് ദശാബ്ദി ആഘോഷിക്കുവാൻ ഒരുങ്ങുന്നു. ഏപ്രിൽ മാസം 25 ന് ഉച്ചതിരിഞ്ഞ് സണ്ടർലാൻഡ് ഡെഫ്റ്ഫോഡ് സ്റ്റീൽ ഓഡിറ്റോറിയത്തിൽ ദശാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിയിച്ചുകൊണ്ട് ആരംഭിക്കുന്ന ആഘോഷപരിപാടികൾ രാത്രി പതിനൊന്ന് വരെ നീണ്ടു നിൽക്കും. ദശാബ്‌ദി ആഘോഷങ്ങൾ ഗംഭീരമാക്കാൻ മാസ് വൈസ് പ്രസിഡണ്ടും പ്രോഗ്രാം കോർഡിനേറ്ററുമായ ബൈജു ഫ്രാൻസീസ്, പ്രസിഡണ്ട് റെയ്മണ്ട് മുണ്ടക്കാട്ട്, മാസ് കമ്മറ്റിയംഗങ്ങൾ എന്നിവരുടെ ടീം ആഘോഷങ്ങളുടെ രൂപരേഘ തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ഏറ്റവും വലിയ അസോസിയേഷൻ ഒരുക്കുന്ന കലാ സന്ധ്യയിൽ പങ്കെടുക്കുവാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് സണ്ടർലൻഡ് മലയാളി അസോസിയേഷൻ അംഗങ്ങൾ എല്ലാവരും. യുകെയിലെ പ്രശസ്‌തരായ ബോളീവുഡ് ഡാൻസ് ട്രൂപ് ഒരുക്കുന്ന നൃത്ത ചുവടുകൾ ആഘോഷങ്ങൾക്ക് മാറ്റ് കുട്ടുന്നതോടൊപ്പം, പ്‌ളേ ബാക് സിംഗറായ ദീപക് ദാസും നർത്തകിയും ഗായികയും ടി വി അവതാരകയുമായ സുപ്രഭാ നായരും ചേർന്ന് ഒരുക്കുന്ന സംഗീത സായാഹ്നം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. പ്രോഗ്രാമിന് ആധുനിക സൗണ്ട് സജ്ജീകരണവും കളർഫുൾ സ്റ്റേജ് ലൈറ്റിംഗുമാണ് ഒരുക്കിയിരിക്കുന്നത്. പ്രോഗ്രാമിൻ്റെ കൂടുതൽ വിശദാശംങ്ങൾ പിന്നീട് അറിയിക്കുമെന്ന് മാസ് കമ്മറ്റി 2020 അറിയിച്ചു.

Other News