ഹോം ഓഫീസിൽ അങ്കം തുടങ്ങി. പ്രിതി പട്ടേലിനെ നിശിതമായി വിമർശിച്ചു കൊണ്ട് ഹോം ഓഫീസിലെ ടോപ്പ് സിവിൽ സെർവൻ്റ് രാജി വച്ചു.
ഹോം സെക്രട്ടറി പ്രിതി പട്ടേലിനെ നിശിതമായി വിമർശിച്ചു കൊണ്ട് ഹോം ഓഫീസിലെ ടോപ്പ് സിവിൽ സെർവൻ്റ് സർ ഫിലിപ്പ് റുറ്റ്നാം രാജി വച്ചു. തന്നെ തേജോവധം ചെയ്യാനുള്ള ആസൂത്രിതമായ നീക്കം ഹോം സെക്രട്ടറിയുടെ ഓഫീസ് നടത്തിയതായി അദ്ദേഹം മീഡിയയോട് പറഞ്ഞു. ഹോം ഓഫീസിലെ പെർമനൻ്റ് സെക്രട്ടറിയായ സർ ഫിലിപ്പ് റുറ്റ്നാമിന് 33 വർഷത്തെ സർവീസ് ഡിപ്പാർട്ട്മെൻ്റിലുണ്ട്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ സത്യമല്ല എന്നും ഹോം ഓഫീസിലെ 35,000 ത്തോളം വരുന്ന സ്റ്റാഫിനെ സംരക്ഷിക്കുവാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹോം ഓഫീസിൽ ഭയത്തിൻ്റെ അന്തരീക്ഷത്തിലാണ് ഭരണം നടപ്പാക്കപ്പെടുന്നതെന്ന് സർ ഫിലിപ്പ് റുറ്റ്നാം അഭിപ്രായപ്പെട്ടു. നടപ്പാക്കാൻ പറ്റാത്ത ആവശ്യങ്ങൾ സെക്രട്ടറി നിരന്തരം ഉന്നയിക്കുകയാണെന്നും സ്റ്റാഫുകളോട് മോശമായി സംസാരിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സർ ഫിലിപ്പ് റുറ്റ്നാമിൻ്റെ രാജിയോടെ ഹോം ഓഫീസിൽ ആഴ്ചകളായി തുടർന്നു വന്ന അസ്വാരസ്യങ്ങൾ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഗവൺമെൻ്റിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ രാജി വഴി അസാധാരണമായി പ്രതികരിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഹോം ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS
FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS