Sunday, 06 October 2024

കൊറോണ വൈറസ് ബാധയെ തുടർന്ന് യാത്രകൾക്കും ബിസിനസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത് ചൈനയിലെ അന്തരീക്ഷ മലിനീകരണം കുറച്ചതായി ചിത്രങ്ങൾ പങ്കു വെച്ച് നാസ.

കൊറോണ വൈറസ് ബാധയെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കൊണ്ടു വന്നതും ബിസിനസുകൾ താത്കാലികമായി നിർത്തിവെച്ചതു മൂലം നൈട്രജൻ ഡൈ ഓക്സൈഡ്‌ എന്ന വിഷ വാതകത്തിൽ ഉണ്ടായ കുറവ്, ചൈനയുടെ മലിനീകരണം നീക്കിയതായി യുഎസ് ബഹിരാകാശ ഏജൻസി - നാസ - ഉപഗ്രഹ ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തി. കൊറോണയുടെ പ്രത്യാഘാതമായി ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് മോട്ടോർ വാഹനങ്ങൾ, പവർ പ്ലാന്റുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവ പുറപ്പെടുവിക്കുന്ന വിഷവാതകം - നൈട്രജൻ ഡൈ ഓക്സൈഡിൽ (NO2) ഗണ്യമായ കുറവുണ്ടായതായും, ഇത് ആദ്യം വുഹാന് സമീപമാണ് പ്രകടമായതെങ്കിലും പിന്നീട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നെന്നും നാസ അവകാശപ്പെടുന്നു.

2008 ൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യകാലത്ത് പല രാജ്യങ്ങളിലും NO2 ന്റെ കുറവ് കണ്ടിരുന്നു. 2008 ലെ ഒളിമ്പിക്സിൽ ബീജിംഗിന് ചുറ്റും ഇതുപോലെ NO2 കുറഞ്ഞിരുന്നു എങ്കിലും ഒളിമ്പിക്സിന് ശേഷം മലിനീകരണ തോത് വീണ്ടും ഉയർന്നു എന്നും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ചൈനയിലും ഏഷ്യയിലെ മറ്റു ചില പ്രദേശങ്ങളിലും ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്കും ഇതിൽ കാര്യമായ പങ്കുണ്ട്. ജനുവരിയിലെ അവസാന ആഴ്ച മുതൽ ഫെബ്രുവരി ആദ്യം വരെ ബിസിനസും ഫാക്ടറികളും അടയ്ക്കുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നുവെന്ന് മുൻപ് തെളിഞ്ഞിട്ടുണ്ട്.

അടുത്തിടെയുള്ള ഡ്രോപ്പ്-ഓഫിൽ അവധിക്കാല പ്രഭാവത്തേക്കാളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വ്യതിയാനത്തേക്കാളും കുറവുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ചൈനീസ് നഗരമായ വുഹാനിൽ കോവിഡ് -19 വ്യാപിച്ചതു മൂലം ജനുവരി 23 മുതൽ രോഗം പടരുന്നത് താമസക്കാർക്ക് യാത്ര ചെയ്യാൻ അനുവാദം നിഷേധിക്കുക, ബിസിനസുകൾ അടയ്ക്കാൻ ഉത്തരവിടുക തുടങ്ങിയ കർശന നടപടികൾ സ്വീകരിച്ചിരുന്നു. 2020 ൽ മധ്യ-കിഴക്കേ ചൈനയിലെ NO2 ലെവലുകൾ ഈ കാലയളവിൽ സാധാരണയായി കാണുന്നതിനേക്കാൾ 10% മുതൽ 30% വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

Other News