Sunday, 06 October 2024

കഴിഞ്ഞ ഇലക്ഷൻ സമയത്ത് കൺസർവേറ്റീവുകൾ സ്വരൂപിച്ച് 37 മില്യൺ പൗണ്ട്. ലേബർ പാർട്ടിക്ക് ലഭിച്ചത് 10.6 മില്യൺ.

37 മില്യൺ പൗണ്ടിൽ കൂടുതൽ തുക തങ്ങളുടെ സമ്പന്നരായ ഡോണർമാരിൽ നിന്നും സമാഹരിച്ച ടോറികൾ ഇലക്ഷൻ ഡ്രൈവിൽ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഏറെ മുന്നിലാണെന്ന് 2019 അവസാന ക്വാർട്ടറിലെ തിരഞ്ഞെടുപ്പ് സംഭാവനയെ കുറിച്ച് ഇലക്ഷൻ കമ്മീഷൻ വെളിപ്പെടുത്തി. 37.7 മില്യൺ പൗണ്ടാണ്‌ കൺസർവേറ്റീവുകൾ സംഭാവനയായി സ്വീകരിച്ചത്.

പുതിയ കണക്കുകൾ പ്രകാരം ബോറിസ് ജോൺസന്റെ പാർട്ടി ഫണ്ടിംഗിൻ്റെ കാര്യത്തിൽ വളരെ മുന്നിലാണ്. ലേബർ പാർട്ടി 10.6 മില്യൺ പൗണ്ടും ബ്രെക്സിറ്റ് പാർട്ടി 7.1 മില്യൺ പൗണ്ടും സംഭാവന നേടിയതായി റിപ്പോർട്ട് ചെയ്തു. ലിബറൽ ഡെമോക്രാറ്റുകൾ ലേബർ പാർട്ടിയെ മറികടന്ന് 13.6 മില്യൺ പൗണ്ട് തുക സമാഹരിച്ചു. 2019 സാമ്പത്തിക വർഷത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി 113 മില്യൺ പൗണ്ടാണ് സംഭാവനയായി സ്വീകരിച്ചത്, ഇത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ ഇലക്ഷൻ ഡ്രൈവാണ്.

ലേബറിന്റെ ഏറ്റവും വലിയ സംഭാവനകളെല്ലാം ട്രേഡ് യൂണിയനുകളിൽ നിന്നാണ്, യുണൈറ്റ് യൂണിയനിൽ നിന്ന് 5 മില്യൺ പൗണ്ടിലധികം സംഭാവന ലഭിച്ചതിൽ, 3 മില്യൺ പൗണ്ട് ക്യാഷ് ഗിഫ്‌റ്റായി കിട്ടി. ടോണി ബ്ലെയറിനു കീഴിലുള്ള മുൻ മന്ത്രിയായിരുന്ന ലോർഡ് സൈൻസ്ബറി ലിബറൽ ഡെമോക്രാറ്റുകൾക്ക് ഏറ്റവും വലിയ ഒറ്റത്തവണയായി 8 മില്യൺ പൗണ്ട് സംഭാവന നൽകി. മൂന്ന് മാസ കാലയളവിൽ 36 വ്യത്യസ്ത സംഭാവനകളിലൂടെ 2.46 മില്യൺ പൗണ്ട് സംഭാവന നൽകിയ ജെസിബി ഡിഗറുകൾ നിർമ്മിക്കുന്ന ബാംഫോർഡ് കുടുംബമാണ് കൺസർവേറ്റീവുകളുടെ ഏറ്റവും വലിയ ഫണ്ടിംഗ് സ്രോതസ്.

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News