Sunday, 06 October 2024

ബ്രിട്ടണിൽ എണ്ണായിരം പോലീസുകാർക്കു കൂടി ജീവൻ രക്ഷാ ടേസറുകൾ ലഭ്യമാക്കാൻ ഫണ്ടിംഗ് അനുവദിച്ചു.

അക്രമാസക്തരായ കുറ്റവാളികളിൽ നിന്ന് സ്വയ രക്ഷയ്ക്കു വേണ്ടി എണ്ണായിരം പോലീസുകാർക്കു കൂടി ടേസർ തോക്കുകൾ കൊടുത്ത് സജ്ജമാക്കും. ആക്രമണകാരികളെ പ്രതിരോധിക്കാൻ 50,000 വോൾട്ട് ടേസറുകൾ വാങ്ങാൻ പൊലീസ് സേനയ്ക്ക് ഫണ്ടിംഗ് കൊടുക്കാൻ തീരുമാനമായി. മൂന്ന് വർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 20,000 ആക്കാനുള്ള ടോറി പ്രകടന പത്രികയിലെ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് ഈ നീക്കം.

പുതിയ ഉപകരണങ്ങൾ പോലീസ് ആയുധ ശേഖരത്തിന്റെ ഭാഗമാക്കും, അതിൽ കൈവിലങ്ങ്, സി‌എസ് സ്പ്രേ, ലാത്തി എന്നിവയും ഉൾപ്പെടുന്നു. മെട്രോപൊളിറ്റൻ പോലീസിന് 2,382 ടേസറുകളും ലങ്കാഷെയറിന് 380 ഉം മെർസീസൈഡ് 310 ഉം വീതം ലഭിക്കും.

ഹോം ഓഫീസിൽ നിന്ന് ലഭിക്കുന്ന 10 മില്യൺ പൗണ്ടിൽ ഒരു വീതം പോലീസുകാരെ വിന്യസിക്കുന്നതിന് വേണ്ട പരിശീലനം കൊടുക്കുന്നതിന് ചെലവഴിക്കും. ഫണ്ടിൽ നിന്ന് 3.3 മില്യൺ പൗണ്ട് ഗുരുതരമായ ആക്രമണങ്ങളെയും ഡ്രഗ് മാഫിയയെയും നേരിടാൻ ഉപയോഗിക്കും. എന്നാൽ, കൂടുതൽ ഉദ്യോഗസ്ഥരെ ആയുധ സജ്ജരാക്കുന്നത്, തെരുവുകളിൽ അക്രമം കുറയ്ക്കുന്നതിനേക്കാൾ വർദ്ധിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ലിബർട്ടി മുന്നറിയിപ്പ് നൽകി.

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

Other News