ബിസിനസുകൾ വിൽക്കുമ്പോഴുള്ള ടാക്സ് റിലീഫ് എടുത്തുകളയാൻ സാധ്യത. ചാൻസലർ റിഷി സുനാക്ക് മാർച്ച് 11 ന് ബഡ്ജറ്റ് അവതരിപ്പിക്കും.

ചാൻസലർ റിഷി സുനാക്ക് മാർച്ച് 11 ന് പുതിയ ബഡ്ജറ്റ് അവതരിപ്പിക്കും. ബോറിസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റാണിത്. സാജിദ് ജാവേദിനെ സ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷം ചാൻസലറായി അധികാരമേറ്റ റിഷി സുനാക്ക് പുതിയ ബഡ്ജറ്റിൻ്റെ പണിപ്പുരയിലാണ്. ബിസിനസുകൾ വിൽക്കുമ്പോഴുള്ള 3 ബില്യൺ പൗണ്ടിൻ്റെ ടാക്സ് റിലീഫ് എടുത്തുകളയാൻ സാധ്യതയുള്ളതായി സൂചനയുണ്ട്. പൊതു ചെലവുകൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.
ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സിന് നിലവിലുള്ള ഇളവാണ് എടുത്തുകളയാൻ ഉദ്ദേശിക്കുന്നത്. ഹയർ ടാക്സ് ബാൻഡിലുള്ളവർ 20 ശതമാനമാണ് ടാക്സ് നല്കുന്നത്. എന്നാൽ ബിസിനസ് വിൽക്കുമ്പോൾ പത്തു ശതമാനം ടാക്സ് നല്കിയാൽ മതി. ഈ നിരക്ക് 20 ശതമാനമായി ഉയർത്തിയേക്കും. കൂടുതലായി ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം റെയിൽവേയ്ക്കും ഇലക്ട്രിക് കാർ ചാർജിംഗിനുമായി ഉപയോഗിക്കും.
ഗോർഡൻ ബ്രൗണാണ് 2008 ൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് റിലീഫ് നടപ്പാക്കിയത്. ബിസിനസിലേയ്ക്ക് പുതിയ സംരംഭകരെ ആകർഷിക്കുകയായിരുന്നു ഇതിൻ്റെ ഉദ്ദേശം. 2017/18 ൽ 5,000 ത്തോളം ബിസിനസുകൾ ശരാശരി 350,000 പൗണ്ടോളം ഇതിലൂടെ ടാക്സ് റിലീഫ് നേടി. എന്നാൽ ഇത് ടാക്സ് കളക്ഷനിൽ അസമത്വത്തിന് കാരണമാകുന്നുവെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ ഫിസ്കൽ സ്റ്റഡീസ് അഭിപ്രായപ്പെട്ടിരുന്നു.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES
