Wednesday, 22 January 2025

ബ്രിട്ടണിൽ "ബോറിസ് ബൗൺസ്". മോർട്ട്ഗേജ് അപ്രൂവൽ നിരക്കിൽ നാലു വർഷത്തിലെ ഏറ്റവും വലിയ വർദ്ധന.

യുകെയിലെ ഹൗസിംഗ് മാർക്കറ്റിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ രേഖകൾ വ്യക്തമാക്കി. 2020 ആദ്യം മുതൽ കൺസ്യൂമർ കോൺഫിഡൻസ് വർദ്ധിച്ചതായും കൂടുതൽ ആളുകൾ വീടുകൾ വാങ്ങാൻ മുന്നോട്ട് വരുന്നതായും മാർക്കറ്റ് റിസർച്ച് പറയുന്നു. മോർട്ട്ഗേജ് അപ്രൂവൽ നിരക്കിൽ നാലു വർഷത്തിലെ ഏറ്റവും വലിയ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ 70,888 മോർട്ട്ഗേജുകൾ അപ്രൂവ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇത് 67,930 ആയിരുന്നു.

വീടിൻ്റെ വിലയിലും കാര്യമായ വർദ്ധനവ് വിപണിയിൽ ദൃശ്യമായി. ഫെബ്രുവരി മാസത്തിൽ വീടുകളുടെ വിലയിൽ 2.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 19 മാസത്തെ ഏറ്റവും ഉയർന്ന വില വർദ്ധനയാണിത്. ഡിസംബറിലെ ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ ബ്രിട്ടീഷ് ഷെയർ മാർക്കറ്റിലും ഉണർവ്വുണ്ടായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചതും നയപരമായ കാര്യങ്ങളിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞതും മാർക്കറ്റിനെ ഉഷാറാക്കി. ബോറിസ് ബൗൺസ് യുകെയിലെ ബിസിനസ് സെക്ടറിലും മാർക്കറ്റിലും വൻ ചലനങ്ങൾ സൃഷ്ടിച്ചതായി അനലിസ്റ്റുകൾ കരുതുന്നു.

 

 XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News