ടെസ്കോ ക്ലബ് കാർഡ് ഹോൾഡേഴ്സിൻ്റെ വിവരങ്ങൾ ഹാക്ക് ചെയ്തു. കസ്റ്റമേഴ്സിനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി ടെസ്കോ.

ടെസ്കോ ക്ലബ് കാർഡ് ഹോൾഡേഴ്സിൻ്റെ വിവരങ്ങൾ ഹാക്ക് ചെയ്തു. യൂസർ നെയിം, പാസ് വേഡ് എന്നിവയടങ്ങിയ ഡേറ്റാബേസ് ആണ് സൈബർ അറ്റാക്കിൽ ലീക്കായത്. എന്നാൽ ഫൈനാൻഷ്യൽ സംബന്ധമായ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ടെസ്കോ വ്യക്തമാക്കി. കസ്റ്റമേഴ്സിനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി ടെസ്കോ അറിയിച്ചു. ക്ലബ് കാർഡ് മെമ്പേഴ്സിന് ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ടെസ്കോ അയച്ചിട്ടുണ്ട്. ക്ലബ് കാർഡ് പോയിൻറുകൾ നഷ്ടപ്പെടില്ലെന്നും പുതിയ വൗച്ചറുകൾ ലഭ്യമാക്കുമെന്നും ടെസ്കോ വ്യക്തമാക്കി.
ഡാറ്റബേസിൽ ഉണ്ടായ പ്രശ്നങ്ങൾ തങ്ങളുടെ സൈബർ സെക്യൂരിറ്റി ടീം ഉടൻ തന്നെ കണ്ടെത്തിയതായും മുൻകരുതലുകൾ എടുത്തതായും ടെസ്കോ വക്താവ് പറഞ്ഞു. ഏകദേശം 19 മില്യൺ ക്ലബ് കാർഡുകളാണ് ടെസ്കോയിലുള്ളത്. ലോയൽറ്റി സ്കീം അനുസരിച്ച് സ്റ്റോറിൽ ചെലവഴിക്കുന്ന ഓരോ പൗണ്ടിനും ഓരോ പോയിൻ്റ് കസ്റ്റമർക്ക് ലഭിക്കും. 100 പോയിൻ്റുകൾ ഒരു പൗണ്ടിന് തുല്യമായ മൂല്യം നല്കും.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES
