Tuesday, 03 December 2024

ആൾട്ടൺ ടവറിലെത്തിയ 39 സന്ദർശകർക്ക് കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത. വാട്ടർ പാർക്ക് അടച്ചു.

ആൾട്ടൺ ടവറിലെത്തിയ 39 സന്ദർശകർക്ക് കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേത്തുടർന്ന് ഇന്നലെ ഒരു മണിയോടെ വാട്ടർ പാർക്ക് അടച്ചു. സന്ദർശകരായെത്തിയ 33 മുതിർന്നവർക്കും ആറ് കുട്ടികൾക്കും ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാഫോർഡ് ഷയറിലെ പാർക്കിലേയ്ക്ക് എയർ ആംബുലൻസ് എത്തിയിരുന്നു. വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസിനോടും ഫയർ ബ്രിഗേഡിനോടുമൊപ്പം സംയുക്തമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തി വരികയാണെന്ന് പാർക്ക് അധികൃതർ പറഞ്ഞു.

അസ്വസ്ഥതയുണ്ടായവർക്ക് മെഡിക്കൽ ട്രീറ്റ് മെൻ്റ് നല്കിയതായും ടിക്കറ്റുകൾ റീഫണ്ട് ചെയ്യുകയോ, റീവാലിഡേറ്റ് ചെയ്തു നല്കുകയോ ചെയ്തതായും പാർക്ക് മാനേജ്മെൻ്റ് അറിയിച്ചു. സ്റ്റാഫോർഡ് ഷയർ പോലീസും സ്ഥലത്തെത്തിയിരുന്നു. ഇനി മൂന്നാഴ്ച വിൻ്റർ അവധിയ്ക്ക് ശേഷമേ പാർക്ക് തുറക്കുകയുള്ളൂ.

 

 XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News