Wednesday, 22 January 2025

കൊറോണ വൈറസ്: എൻഎച്ച്എസിൽ ലെവൽ 4 ഇൻസിഡൻറ് പ്രഖ്യാപിച്ചു. നാഷണൽ ഇൻസിഡൻറ് മാനേജ്മെൻ്റ് ടീമും കോർഡിനേഷൻ സെൻ്ററും പ്രവർത്തനം തുടങ്ങി.

ബ്രിട്ടണിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 51 ആയി ഉയർന്നു. ഇൻഫെക്ഷൻ പടരുന്നത് നിയന്ത്രിക്കാൻ ഗവൺമെൻറും എൻഎച്ച്എസും ഊർജിത നടപടികൾ ആരംഭിച്ചു. കൊറോണ വൈറസിനെ എൻഎച്ച്എസിൽ ലെവൽ 4 ഇൻസിഡൻറ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടത്തിലെ ഏറ്റവും ഉയർന്ന അലർട്ടാണിത്. നാഷണൽ ഇൻസിഡൻറ് മാനേജ്മെൻ്റ് ടീമും ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കുന്ന ഓപ്പറേഷണൽ ഇൻസിഡൻറ് കോർഡിനേഷൻ സെൻ്ററും പ്രവർത്തനം തുടങ്ങി. ഇവ രണ്ടും ഡിപ്പാർട്ട്മെൻ്റ് ഓഫ് സോഷ്യൽ കെയർ, പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്, മറ്റു ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും.

സ്റ്റാഫ് അടക്കമുള്ള റിസോഴ്സുകളിലും ലോക്കൽ ഹെൽത്ത് സർവീസുകളിലും ഇൻസിഡൻറ് മാനേജ്മെൻറ് ടീമിന് പൂർണ നിയന്ത്രണമുണ്ടാവും. എൻഎച്ച്എസ് സ്ട്രാറ്റജിക് ഇൻസിഡൻറ് ഡയറക്ടർ പ്രൊഫ. കീത്ത് വില്ലെറ്റ്, ഇൻസിഡൻറ് ഡയറക്ടർ സ്റ്റീഫൻ ഗ്രോവ്സ് എന്നിവർ സംയുക്ത സർക്കുലറിലൂടെയാണ് ലെവൽ 4 ഇൻസിഡൻ്റിൻ്റെ നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. എല്ലാ എൻഎച്ച്എസ് റീജിയണിലും ഓപ്പറേഷണൽ കോവിഡ് - 19 ഇൻസിഡൻ്റ് കോർഡിനേഷൻ സെൻറർ രൂപീകരിക്കണമെന്നും ഇവ നാഷണൽ ടീമിൻ്റെ വർക്കിംഗ് സമയത്ത് പ്രവർത്തന നിരതമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകാമെന്നും എന്നാൽ ബ്രിട്ടൺ വൈറസ് ബാധയെ നേരിടാൻ പൂർണമായും സജ്ജമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

Other News