Thursday, 21 November 2024

ഹാൻഡ് സാനിറ്റൈസറിന് വൻ ഡിമാൻഡ്. ഫാർമസികൾ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആളുകൾ ധാരാളമായി ഹാൻഡ് സാനിറ്റൈസർ സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയതോടെ ഷോപ്പുകൾ ഇവയ്ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. രോഗാണുക്കൾ പകരുന്നത് തടയാൻ ഏറ്റവും ഏളുപ്പമുള്ള മാർഗം കൈകൾ ശുചിയായി സൂക്ഷിക്കുക എന്നതാണെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കിയിരുന്നു. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് ഒരു പരിധിവരെ രോഗ വ്യാപനം നിയന്ത്രിക്കാൻ ഉപകരിക്കും. ഇതിനു പകരമായി സാനിറ്റൈസർ ജെൽ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. ഹാൻഡ് സാനിറ്റൈസർ വില്പനയിൽ ഫാർമസികൾ റേഷനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് രണ്ടെണ്ണമേ വാങ്ങിക്കാൻ കഴിയുകയുള്ളൂ.

ബൂട്ട്സും ലോയിഡ്സും അടക്കമുള്ള ഫാർമസികളിൽ ഹാൻഡ് സാനിറ്റൈസർ അധികം സ്റ്റോക്കില്ല. കൂടുതൽ പ്രോഡക്ട് കസ്റ്റമേഴ്സിനായി എത്തിക്കാൻ ഫാർമസികൾ ശ്രമിച്ചു വരികയാണ്. എന്നാൽ ഷോർട്ടേജ് മുതലെടുത്ത് ഇവയ്ക്ക് വില വർദ്ധിപ്പിക്കില്ലെന്ന് ഫാർമസികൾ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈനിൽ സാനിറ്റൈസർ ജെല്ലുകൾ ലഭ്യമാണ്. എന്നാൽ ഇവയ്ക്ക് അമിത വിലയാണ് ഈടാക്കുന്നത്.

Other News