Thursday, 23 January 2025

കൊറോണ വൈറസ് ഇൻഫെക്ഷൻ കണ്ടെത്തുന്നതിനുള്ള ബ്രെത്ത് ടെസ്റ്റ് ബ്രിട്ടീഷ് സയൻ്റിസ്റ്റുകൾ വികസിപ്പിച്ചു. രോഗം കണ്ടെത്തുന്നത് ബയോ മാർക്കേഴ്സിൻ്റെ സഹായത്താൽ

കൊറോണ വൈറസ് രോഗം കണ്ടെത്തുന്നതിനുള്ള ബ്രെത്ത് ടെസ്റ്റ് ബ്രിട്ടീഷ് സയൻ്റിസ്റ്റുകൾ വികസിപ്പിച്ചെടുത്തു. ഇതിൽ രോഗം കണ്ടെത്തുന്നത് ബയോ മാർക്കേഴ്സിൻ്റെ സഹായത്താലാണ്. ന്യൂകാസിലിലെ നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിലെ വിദഗ്ദരാണ് ബയോ ഇൻഫർമേഷൻ അടിസ്ഥാനമാക്കിയുള്ള പുതിയ ടെസ്റ്റിംഗ് വികസിപ്പിച്ചത്. നിലവിൽ നേസൽ, ഓറൽ സ്വാബുകൾ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ ലാബുകളിലേയ്ക്ക് അയച്ച് പരിശോധന നടത്തുകയാണ് ചെയ്തിരുന്നത്. ഇതിൻ്റെ റിസൽട്ട് ലഭിക്കുന്നതിന് 24 മുതൽ 48 മണിക്കൂറോളം സമയം ആവശ്യമാണ്.

പുതിയ ബ്രെത്ത് ടെസ്റ്റിംഗിൻ്റെ അടുത്ത ഘട്ടത്തിലേയ്ക്കുള്ള റിസർച്ചിനായി ഫണ്ടിംഗ് ലഭ്യമായിട്ടുണ്ട്. രോഗം ഉടൻ തന്നെ തിരിച്ചറിയാമെന്ന പ്രത്യേകത ഈ ടെസ്റ്റിംഗ് രീതിയിൽ ഉള്ളതിനാൽ എയർപോർട്ടുകൾ, ജി പി സർജറികൾ, ഫാർമസികൾ, ആംബുലൻസുകൾ എന്നിവയിൽ ഇത് ഉപയോഗിക്കാൻ കഴിയും. നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഡോ. സ്റ്റെർഗിയോസ് മോസ്ഗോസാണ് പുതിയ ബ്രെത്ത് ടെസ്റ്റ് വികസിപ്പിച്ചെടുക്കാൻ നേതൃത്വം നല്കുന്നത്. ശ്വാസത്തിലുള്ള ഡിഎൻഎ, ആർഎൻഎ, പ്രോട്ടീൻസ്, ഫാറ്റ് മോളിക്യൂൾസ് എന്നിവ അനലൈസ് ചെയ്താണ് പുതിയ ടെസ്റ്റിംഗ് നടത്തുന്നത്.
 

  XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

 

Other News