Thursday, 07 November 2024

കൊറോണ വ്യാപകമായാൽ പാർലമെൻ്റ് അടയ്ക്കുന്ന കാര്യവും പരിഗണനയിൽ. സ്പീക്കറും ചീഫ് മെഡിക്കൽ ഓഫീസറും ചർച്ച നടത്തി.

കൊറോണ വൈറസ് വ്യാപകമായാൽ പാർലമെൻ്റ് അടയ്ക്കുന്ന കാര്യവും പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ പാർലമെൻ്റ് സ്പീക്കർ സർ ലിൻഡ്സെ ഹോയിലും ചീഫ് മെഡിക്കൽ ഓഫീസറും ചർച്ച നടത്തി. പാർലമെൻ്റിലെ സ്റ്റാഫിൻ്റെ ആരോഗ്യ സുരക്ഷയ്ക്കാവശ്യമായ നടപടികൾ ഉണ്ടാവുമെന്ന് സ്പീക്കർ വ്യക്തമാക്കി. 3,000 ത്തോളം പേർ പാർലമെൻ്റിൽ സ്റ്റാഫായി ജോലി ചെയ്യുന്നുണ്ട്. കൂടാതെ ദിവസേന നൂറുകണക്കിന് ആളുകൾ ടൂറിസ്റ്റുകളായും ഇവിടെ എത്തുന്നുണ്ട്.

നിലവിലെ സ്ഥിതിഗതിയിൽ പാർലമെൻ്റിൻ്റെ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നതുമായി ബന്ധപ്പെട്ട് ഹെൽത്ത് എക്സ്പേർട്ടുകളുടെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രൈം മിനിസ്റ്ററുടെ വക്താവ് പറഞ്ഞത്. മെഡിക്കൽ അഡ് വൈസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോമൺസ് സ്പീക്കറെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും ഹൗസ് ഓഫ് കോമൺസ് ഡയറക്ടർ ജനറൽ ഇയൻ അയ്ലസും ധരിപ്പിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള പ്ളാനുകൾ അംഗീകരിച്ചതിനു ശേഷമേ പാർലമെൻ്റ് അടച്ചിടുന്നതടക്കമുള്ള കടുത്ത നടപടികൾ ആലോചിക്കേണ്ടതുള്ളൂ എന്ന് ലേബർ എം.പി ക്രിസ് ബ്രയൻ്റ് പറഞ്ഞു. ഹൗസ് ഓഫ് ലോർഡ്സിലുള്ള പ്രായക്കൂടുതലുള്ള അംഗങ്ങൾ പാർലമെൻ്റിൽ വരുന്നത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് സഭയിലെ ലിബറൽ ഡെമോക്രാറ്റ് ലീഡർ ഡിക്ക് ന്യൂബി സൂചിപ്പിച്ചു.

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News