Wednesday, 22 January 2025

യുകെയിൽ ആദ്യത്തെ കൊറോണ വൈറസ് മരണം പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു. മരിച്ചത് മറ്റ് അനാരോഗ്യ പ്രശ്നങ്ങളുള്ള ഓൾഡർ പേഷ്യൻ്റ്.

യുകെയിൽ ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചത് മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമുള്ള വ്യക്തിയാണ്. റെഡിംഗിലെ റോയൽ ബെർക്ക് ഷയർ ഹോസ്പിറ്റലിലാണ് രോഗി അഡ്മിറ്റായത്. മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ ഇന്നലെയെത്തിയ രോഗി ഇന്ന് മരണമടഞ്ഞു. നടത്തിയ പരിശോധനകളിൽ ഇവർക്ക് കൊറോണ വൈറസ് ബാധിച്ചതായി തെളിഞ്ഞിരുന്നു. യുകെയിൽ നിന്നാണ് മരിച്ച വ്യക്തിയ്ക്ക് രോഗം പടർന്നിരിക്കുന്നത്. ഇവരുമായി അടുത്തിടപെട്ടിട്ടുള്ള ആളുകളെ കണ്ടെത്താൻ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് ശ്രമിച്ചു വരികയാണ്.

യുകെയിൽ ഇതുവരെ 116 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 8 കേസുകൾ റിപ്പോർട്ട് ചെയ്തു.

Other News