Wednesday, 22 January 2025

ബ്രിട്ടൻ്റെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പ്ളാൻ വൈകും. 100 ബില്യൺ പൗണ്ടിൻ്റെ പദ്ധതി ഹീത്രൂ വിധിയുടെ അടിസ്ഥാനത്തിൽ പുന:പരിശോധിക്കും.

ബ്രിട്ടൻ്റെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പ്ളാൻ വൈകും. 100 ബില്യൺ പൗണ്ട് 2050 ഓടെ വിവിധ ഏരിയകളിൽ നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞ ഡിസംബറിലെ ക്വീൻസ് സ്പീച്ചിൽ പ്രഖ്യാപിച്ചത്. അടുത്ത ആഴ്ച ഇതിൻ്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഹീത്രൂ എയർപോർട്ടിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിൽ പ്ളാൻ പുന:പരിശോധിക്കും.

നെറ്റ് സീറോ കാർബൺ ടാർജറ്റ് അടുത്ത 30 വർഷത്തിൽ വിജയകരമായി നടപ്പാക്കുന്നതിനുള്ള പുതിയ നയം കൂടി ഉൾപ്പെടുത്തുന്നതിനാണ് പ്ളാൻ വൈകിപ്പിക്കുന്നത്. യുകെയുടെ വിവിധ റീജിയണുകളിൽ തമ്മിൽ ഫൈനാൻഷ്യൽ - ഇൻഫ്രാസ്ട്രക്ചർ ബാലൻസ് നിലനിർത്തുന്നതിൽ അതിപ്രധാനമായ നിർദ്ദേശങ്ങളാണ് നാഷണൽ ഇൻഫ്രാസ്ട്രക്ചർ പ്ളാൻ വിഭാവനം ചെയ്യുന്നത്.

നാഷണൽ ഇൻഫ്രാസ്ട്രക്ചർ പ്ളാനിൽ ആഗോള താപനവും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങൾ ഉൾപ്പെടുത്തി റിവിഷൻ നടത്താനാണ് ഗവൺമെൻ്റ് ഉദ്ദേശിക്കുന്നത്. ഹൗസിംഗ് ഇതിൻ്റെ ഭാഗമാക്കണമോയെന്നതിലും പുനർവിചിന്തനം നടത്തും. മാർച്ച് 11 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൻ്റെ അവസാന മിനുക്കുപണികളിലാണ് ചാൻസലർ റിഷി സുനാക്ക്. ഇതിൽ ഏതാനും ഹൈ പ്രൊഫൈൽ പ്രോജക്ടുകൾക്ക് പച്ചക്കൊടി കാണിക്കുമെന്നാണ് കരുതുന്നത്.

 

 LOGEZY.... NURSING AGENCY SOFTWARE

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News