ബ്രിട്ടണിലെ എം.പിമാരുടെ ബേസിക് സാലറി £81,932 ആയി വർദ്ധിപ്പിച്ചു. ലഭിക്കുന്നത് 3.1 ശതമാനം വർദ്ധന.
ബ്രിട്ടണിലെ എം.പിമാരുടെ സാലറി £81,932 ആയി വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതൽ 3.1 ശതമാനം വർദ്ധനയാണ് ലഭിക്കുന്നത്. നിലവിൽ യുകെയിലെ ഇൻഫ്ളേഷൻ നിരക്ക് 1.8 ശതമാനമാണെങ്കിലും അതിൻ്റെ ഇരട്ടിയോളമാണ് ശമ്പള വർദ്ധന നല്കിയിരിക്കുന്നത്. 79,468 പൗണ്ടാണ് ഇപ്പോൾ എംപിമാരുടെ ബേസിക് സാലറി. ഇൻഡിപെൻഡൻ്റ് പാർലിമെൻ്ററി സ്റ്റാൻഡാർഡ്സ് അതോറിറ്റിയാണ് വർദ്ധനവിന് ശുപാർശ ചെയ്തിരിക്കുന്നത്. എം.പിമാർക്ക് തങ്ങളുടെ ശമ്പളം തീരുമാനിക്കുന്നതിൽ ഇടപെടാൻ അവകാശമില്ല.
2019 ൽ 2.7 ശതമാനവും 2018ൽ 1.8 ശതമാനവും 2017ൽ 1.4 ശതമാനവും വർദ്ധന എം.പിമാരുടെ സാലറിയിൽ വരുത്തിയിരുന്നു. 2015 ൽ 67,000 പൗണ്ടായിരുന്ന സാലറി 74,000 പൗണ്ടായി കുത്തനെ കൂട്ടിയിരുന്നു. അധിക ഉത്തരവാദിത്വങ്ങൾ ഉള്ള എം.പിമാർക്ക് അലവൻസുകളും ഇതിനു പുറമേ ലഭിക്കും. സെലക്ട് കമ്മിറ്റിയുടെ ചെയറിന് £16,422 അധികമായി നേടാം. 2019ലെ കണക്കു പ്രകാരം പ്രധാനമന്ത്രി ബോറിസ് ജോൺസണ് 79,286 പൗണ്ട് സെക്കൻഡ് സാലറിയ്ക്ക് അർഹതയുണ്ട്. ചാൻസലർ അടക്കമുള്ള സീനിയർ മിനിസ്റ്റർമാർക്ക് 71,090 പൗണ്ട് വരെ അലവൻസുകളായി നേടാൻ കഴിയും.
LOGEZY.... NURSING AGENCY SOFTWARE
UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES