Wednesday, 22 January 2025

കുറച്ചെങ്കിലും നടക്കൂ... ഹൃദയത്തെ സംരക്ഷിക്കൂ... 2,100 സ്റ്റെപ്പ് ദിവസവും നടന്നാൽ ഹൃദയ രോഗത്താൽ മരിക്കാനുള്ള സാധ്യത 38 ശതമാനം കുറയും.

ദിവസേന കുറച്ചെങ്കിലും നടക്കുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായകമാണെന്ന് അമേരിക്കയിലെ റിസർച്ചർമാർ. 2,100 നും 4,500 നുമിടയിൽ സ്റ്റെപ്പ് ദിവസവും നടന്നാൽ ഹൃദയ രോഗത്താൽ മരിക്കാനുള്ള സാധ്യത 38 ശതമാനം കുറയും. കാലിഫോർണിയ സാൻഡിഗോ യൂണിവേഴ്സിറ്റിയാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്.

ഒരാൾ പ്രതിദിനം 10,000 സ്റ്റെപ്പുകൾ നടക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ എല്ലാവർക്കും ഇത് പ്രായോഗികമായി പറ്റില്ല, പ്രത്യേകിച്ചും പ്രായക്കൂടുതലുള്ളവർക്ക്. കൂടുതൽ നടക്കുന്ന മദ്ധ്യവയസ്കരിൽ ഡയബറ്റിസും ബ്ളഡ് പ്രഷറും മൂലമുള്ള പ്രശ്നങ്ങൾ കുറവായാണ് കാണപ്പെടുന്നത്. ശരാശരി പ്രായം 79 ഉള്ള 6,000 സ്ത്രീകളിൽ നടത്തിയ നിരീക്ഷണങ്ങളിൽ 2100-4500 സ്റ്റെപ്പുകൾ ദിവസേന നടക്കുന്നവർ, 2100 ന് താഴെ മാത്രം സ്റ്റെപ്പുകൾ നടക്കുന്നവരേക്കാളും ആരോഗ്യവതികളായി കാണപ്പെട്ടു. ഡയബറ്റിസും ബ്ളഡ് പ്രഷറും പൂർണമായി ഒഴിവാക്കാൻ പറ്റുകയില്ലെങ്കിലും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗ്ദർ പറയുന്നു.

യുകെയിൽ ഏകദേശം 3.5 മില്യൺ ആളുകൾക്ക് ഡയബറ്റിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അര മില്യണിലേറെപ്പേർ ഡയബറ്റിസ് ഉള്ളവരാണെങ്കിലും അതറിയാതെ ജീവിക്കുന്നവരാണ്. ബ്രിട്ടണിൽ 15,000 പേർക്കിടയിൽ നടത്തിയ പഠനത്തിൽ ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്തവർക്ക് അടുത്ത പതിമൂന്ന് വർഷം കൂടി ആയുസ് നീട്ടിക്കിട്ടാനുള്ള സാധ്യത കൂടുതലുണ്ടെന്ന് തെളിഞ്ഞു.
 

Other News