ഐസൊലേഷനിൽ കഴിയുന്നവർക്ക് ഫുഡ് ഡെലിവറി നടത്താൻ ഗവൺമെൻ്റ് പദ്ധതി. ഇത് എത്രമാത്രം പ്രായോഗികമാകുമെന്നതിൽ സംശയം പ്രകടിപ്പിച്ച് സൂപ്പർ മാർക്കറ്റുകൾ.

കൊറോണ വൈറസ് മൂലം സെൽഫ് ഐസൊലേഷനിൽ വീടുകളിൽ കഴിയുന്നവർക്ക് ഫുഡ് ഡെലിവറി നടത്താൻ ഗവൺമെൻ്റ് പദ്ധതിയിടുന്നു. ബ്രിട്ടണിൽ വൈറസ് വ്യാപനം ഏതു നിമിഷവും അനിയന്ത്രിത നിലയിലേയ്ക്ക് എത്താൻ സാധ്യതയുള്ളതിനാൽ രോഗികളാകുന്നവരെയെല്ലാം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല. കണക്കുകളനുസരിച്ച് അഞ്ചിൽ ഒരാൾ രോഗിയായി മാറാം. ഇങ്ങനെയുള്ള സാഹചര്യം നേരിടേണ്ടി വരുന്ന അവസ്ഥയിൽ അവശ്യവസ്തുക്കൾ ഹോം ഡെലിവറി നൽകാനാണ് സാധ്യതകൾ ആരായുന്നത്.
കൊറോണ ഭീതി മൂലം ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതിനാൽ സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ കാലിയായിത്തുടങ്ങി. പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഷെൽഫുകളിൽ അവശ്യവസ്തുക്കളുടെ സുഗമമായ ലഭ്യത ഉറപ്പു വരുത്തുന്നതുമായി സംബന്ധിച്ച് ഹെൽത്ത് സെക്രട്ടറിയും എൺവയേൺമെൻറ് സെക്രട്ടറിയും സൂപ്പർ മാർക്കറ്റുകളുടെ മേധാവികളുമായി സംസാരിച്ചിരുന്നു. അൺലിമിറ്റഡ് സപ്ളൈ ഉറപ്പു വരുത്തുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് മേജർ സൂപ്പർ മാർക്കറ്റുകൾ അറിയിച്ചു.
എന്നാൽ ഐസോലേഷനിൽ ആകുന്നവർക്കെല്ലാം അവശ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുക എന്നത് പ്രായോഗികമല്ലെന്നും ഇതിനാവശ്യമായ ട്രാൻസ്പോർട്ട് സംവിധാനങ്ങൾ പരിമിതമാണെന്നും സൂപ്പർ മാർക്കറ്റുകൾ വ്യക്തമാക്കി.
FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

LOGEZY.... NURSING AGENCY SOFTWARE

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
