Wednesday, 22 January 2025

കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ബ്രിട്ടനെ നയിക്കുന്നത് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റി. 53 കാരനായ ഓക്സ്ഫോർഡ് ഗ്രാജുവേറ്റ് സോഷ്യൽ മീഡിയയിലെ പുതിയ ജയിംസ് ബോണ്ട്.

കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ബ്രിട്ടനെ നയിക്കുന്നത് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റി. ബ്രിട്ടൺ വൈറസിൻ്റെ പിടിയിലമരുമ്പോഴും വസ്തുതകൾ പഠിച്ച് ശാന്തമായി അദ്ദേഹം ഉത്തരങ്ങൾ നല്കുന്നു. യഥാർത്ഥ വസ്തുതകൾ മടിയില്ലാതെ പൊതുജനങ്ങളെ അറിയിക്കുന്ന ദൗത്യവും ക്രിസ് വിറ്റിയ്ക്കാണ്. സാധാരണക്കാർക്ക് മനസിലാകാവുന്ന ഭാഷയിൽ സാമാന്യ ബോധത്തിൽ അധിഷ്ഠിതമായ വാക്കുകൾ ഏവർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കുന്ന അദ്ദേഹം ബ്രിട്ടണിലെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കത്തിൽ ബ്രിട്ടൻ്റെ ഹെൽത്ത് ഡിപ്പാർട്ട്മെൻറിനെ ഏകോപിപ്പിക്കുന്നത് ക്രിസ് വിറ്റിയാണ്.

53 കാരനായ ഓക്സ്ഫോർഡ് ഗ്രാജുവേറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പുതിയ ജയിംസ് ബോണ്ടായാണ് അദ്ദേഹത്തെ ചിലർ വിശേഷിപ്പിച്ചത്. ബ്രെക്സിറ്റ് ചർച്ചകളുടെ നേതൃസ്ഥാനത്ത് ക്രിസ് വിറ്റിയെ നിയമിക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം.

ഇംഗ്ലണ്ടിലെ ടോപ്പ് ഡോക്ടർ പദവിയിൽ ക്രിസ് വിറ്റി എത്തിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വ്യക്തമായ യാതൊരു പദ്ധതിയും ഗവൺമെൻ്റ് പ്രഖ്യാപിക്കാത്തതിൽ ബോറിസ് ജോൺസണെതിരെ കടുത്ത വിമർശനമുയരുമ്പോഴാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന സ്വരമായി ക്രിസ് വിറ്റി മാറിയത്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെൻറ് എം.പിമാർ കൊറോണ വൈറസിൻ്റെ നിയന്ത്രണത്തിനുള്ള ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്ളാനിംഗുമായി ബന്ധപ്പെട്ട് ക്രിസ് വിറ്റിയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. ചോദിച്ച കാര്യങ്ങൾക്കൊക്കെ വ്യക്തമായ മറുപടി നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൻഎച്ച്എസിനേക്കാൾ ദുർബലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള മറ്റു രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യണമോയെന്ന് ബ്രിട്ടീഷ് പൗരന്മാർ ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ, പുകവലിയ്ക്കുന്നവർക്ക് അത് നിറുത്താൽ പറ്റിയ സമയമാണെന്നും ക്രിസ് വിറ്റി പറഞ്ഞു.

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

LOGEZY.... NURSING AGENCY SOFTWARE

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

 

 

Other News