രാജ്യദ്യോഹക്കുറ്റത്തിന് സൗദി അറേബ്യയിൽ മുതിർന്ന രാജകുടുംബാംഗങ്ങൾ അറസ്റ്റിൽ. അധികാരത്തിൽ പിടിമുറുക്കി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
സൗദിയുടെ ഭരണാധികാരത്തിൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പിടിമുറുക്കുന്നു. രാജ്യദ്യോഹക്കുറ്റത്തിന് സൗദി അറേബ്യയിൽ മുതിർന്ന രാജകുടുംബാംഗങ്ങളെ മുഹമ്മദ് ബിൻ സൽമാൻ്റെ ഉത്തരവിനെത്തുടർന്ന് അറസ്റ്റു ചെയ്തു. സൗദി രാജാവിൻ്റെ ഇളയ സഹോദരൻ പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൽ അസിസ്, മുൻ കിരീടാവകാശിയായ മുഹമ്മദ് ബിൻ നയിഫ്, പ്രിൻസ് നവാഫ് ബിൻ നായിഫ് എന്നിവരാണ് കസ്റ്റഡിയിലായത്.
സൗദി രാജാവ് സൽമാൻ മകനായ മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി 2016 ൽ പ്രഖ്യാപിച്ചതു മുതൽ അദ്ദേഹമാണ് രാജ്യത്തെ അപ്രഖ്യാപിത ഭരണാധികാരി. സൗദി രാജാവിനെ അധികാര ഭ്രഷ്ടനാക്കാൻ ശ്രമം നടത്തിയെന്നതാണ് അറസ്റ്റിലായവരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. കറുത്ത വസ്ത്രവും മാസ്കും ധരിച്ച ഗാർഡുകൾ രാജകുടുംബാംഗങ്ങളുടെ വീടുകളിൽ എത്തി സേർച്ച് നടത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.