Wednesday, 22 January 2025

ബ്രിട്ടണിൽ കൊറോണ വൈറസ് കേസുകൾ 206 ആയി. വ്യാപനം നിയന്ത്രണ വിധേയമാക്കുന്ന ആദ്യഘട്ടത്തിലാണ് രാജ്യമെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെൻറ്. ഇതു വരെ നടത്തിയത് 21,460 ടെസ്റ്റുകൾ.

ബ്രിട്ടണിൽ കൊറോണ വൈറസ് കേസുകൾ 206 ആയി. ഇന്ന് 43 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാപനം നിയന്ത്രണ വിധേയമാക്കുന്ന ആദ്യഘട്ടത്തിലാണ് രാജ്യമെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് വെളിപ്പെടുത്തി. രോഗം കണ്ടെത്താൻ ഇതു വരെ 21,460 പേരിൽ ടെസ്റ്റുകൾ നടത്തി. കണ്ടെയ്ന്മെൻ്റ് ഫേസിൽ രോഗികളെ നേരത്തെ കണ്ടെത്തുകയും അവരുമായി അടുത്തിടപെട്ടവരെ മോണിട്ടർ ചെയ്യുകയും അങ്ങനെ രോഗവ്യാപനം കഴിയുന്നതും നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്.

കൊറോണ കേസുകളുടെ എണ്ണം അമിതമായി പെരുകിയാൽ രാജ്യം "ഡിലേ" ഫേസിലേയ്ക്ക് കടന്നതായി ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിക്കും. സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന തത്വമാണ് ഇതിലൂടെ നടപ്പാക്കുന്നത്. സ്കൂളുകൾ അടച്ചിടുന്നതും വർക്ക് ഫ്രം ഹോം എന്നിവയും ഈ ഘട്ടത്തിൽ അനുവർത്തിക്കും. ഇതു വരെ രണ്ടു പേർ ബ്രിട്ടണിൽ കൊറോണ മൂലം മരിച്ചിട്ടുണ്ട്. രണ്ടു പേരും 70 ന് മുകളിൽ പ്രായമുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വരുമായിരുന്നു.
 

Other News