Wednesday, 22 January 2025

വിൻ്റർ സ്റ്റോമും ഫ്ളഡിംഗും മൂലമുണ്ടായ ക്ലീനിംഗിനും റിപ്പയറിനും ഇൻഷുറൻസ് കമ്പനി ഓരോ വീടിനും ശരാശരി നല്കുന്നത് 32,000 പൗണ്ട്.

ബ്രിട്ടണിൽ വിൻ്റർ സ്റ്റോമും ഫ്ളഡിംഗും മൂലമുണ്ടായ ക്ലീനിംഗിനും റിപ്പയറിനും ഇൻഷുറൻസ് കമ്പനി ഓരോ വീടിനും ശരാശരി 32,000 പൗണ്ട് വീതം നല്കും. സ്റ്റോം ഡെന്നിസും കിയാരയും ഹോഹെയും യുകെയുടെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് വിതച്ചത്. 360 മില്യൺ പൗണ്ടോളമാണ് ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുവേഴ്സ് നല്കുന്നത്. ഇതിൽ 214 മില്യൺ പൗണ്ട് ഫ്ളഡ് ക്ലെയിമായും 149 മില്യൺ പൗണ്ട് വിൻഡ് ഡാമേജിനുമാണ് നല്കുന്നത്.

ഇൻഷുറൻസ് ക്ലെയിം മൂലം പ്രീമിയം കൂടുകയില്ലെന്ന് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുവേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയത്തിൻ്റെ ഒരു ഭാഗം ഗവൺമെൻ്റിൻ്റെ ഫ്ളഡ് റീ ഫണ്ട് സ്കീമിലേയ്ക്ക് ലെവിയായി ഇൻഷുറൻസ് കമ്പനികൾ അടയ്ക്കുന്നുണ്ട്. അതിനാൽ ക്ലെയിം സംബന്ധമായ പേയൗട്ടുകൾ ഈ സ്കീമിൽ നിന്നാണ് നല്കുന്നത്. കൊടുങ്കാറ്റിനു ശേഷം ഹോം ഓണേഴ്സിനും ബിസിനസുകൾക്കും എമർജൻസി സപ്പോർട്ടായി 7.7 മില്യൺ പൗണ്ട് ഉടൻ തന്നെ ഇൻഷുറൻസ് കമ്പനികൾ കൊടുത്തിരുന്നു. 2015 ൽ വെള്ളപ്പൊക്കവും കാറ്റും മൂലം 1.3 ബില്യൺ പൗണ്ടാണ് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുവേഴ്സ് ക്ലെയിം ഇനത്തിൽ നല്കിയത്.

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

LOGEZY.... NURSING AGENCY SOFTWARE

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News