Saturday, 23 November 2024

കൊറോണ വൈറസ്: പ്രീമിയർ ലീഗിന് ആളൊഴിഞ്ഞ സ്റ്റേഡിയങ്ങൾ പരിഗണിക്കും. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്‌ വിലക്ക്

കൊറോണ വൈറസ് പടരുമ്പോൾ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങൾ ആരാധകരെ അനുവദിക്കാതെ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ നടത്തുന്ന കാര്യം പരിഗണനയിൽ. വൈറസ് കൂടുതൽ പടർന്നാൽ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ സ്പോർട്സ് അധികൃതരെയും ബ്രോഡ്കാസ്റ്റേഴ്സിനെയും തിങ്കളാഴ്ച നടന്ന മീറ്റിംഗിൽ വിളിപ്പിച്ചിരുന്നു. പൊതുജന സംരക്ഷണം പ്രാധാന്യം കൊടുത്തു കൊണ്ട് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പ്രീമിയർ ലീഗ് മത്സരങ്ങളിൽ പിന്തുടരും. ഇറ്റലി, മൊറോക്കോ പോലുള്ള മറ്റ് യൂറോപ്യൻ ലീഗുകളിലും കൊറോണയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ്‌ മത്സരങ്ങൾ നടത്തുന്നതെങ്കിൽ കൂടുതൽ മത്സരങ്ങൾ ടെലിവിഷൻ ചെയ്യുന്നതിനെക്കുറിച്ച് പ്രീമിയർ ലീഗ് കൂടിയാലോചന നടത്തും. പ്രീമിയർ ലീഗ് ഇതുവരെ ഇൗ സീസണിലെ ഒരു ഫുട്ബോൾ മത്സരങ്ങളും മാറ്റിയിട്ടില്ല, എന്നാൽ കളിക്കാർ തമ്മിലുള്ള പ്രീ-മാച്ച് ഹാൻ‌ഡ്‌ഷേക്ക് റദ്ദാക്കി.

യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് കൊറോണ വ്യാപിച്ച രാജ്യമായ ഇറ്റലി, ഒരു മാസത്തേക്ക് ആരാധകരില്ലാതെ എല്ലാ പ്രധാനപ്പെട്ട സെരി എ ഗെയിമുകളും കളിക്കാൻ നിർബന്ധിതരായി. ഫ്രാൻസിൽ, ഗ്രാൻഡ് എസ്റ്റ് മേഖല പുറപ്പെടുവിച്ച പ്രാദേശിക ഉത്തരവിനെ തുടർന്ന് പാരീസ് സെന്റ് ജെർമെയ്നിന്റെ ലീഗ് 1, സ്ട്രാസ്ബർഗിലേക്ക് മാറ്റി. ഗ്ലാസ്‌ഗോയിലെ സ്‌കോട്ട്‌സ്റ്റൗൺ സ്റ്റേഡിയത്തിൽ നടന്ന സ്‌കോട്ട്‌ലൻഡ് vs ഫ്രാൻസ് വനിതാ മത്സരം സ്‌കോട്ട്‌ലൻഡ് കളിക്കാരിലൊരാൾ കൊറോണ വൈറസിന് പോസിറ്റീവ് ആയതിനെ തുടർന്ന്, മാറ്റിവച്ചു. മാർച്ച് 14 ന് റോമിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരുന്ന പുരുഷ മത്സരവും മാറ്റിവച്ചു. ഈ വാരാന്ത്യത്തിൽ ഡബ്ലിനിൽ നടക്കാനിരിക്കുന്ന അയർലണ്ടും ഇറ്റലിയും തമ്മിലുള്ള ഏറ്റുമുട്ടലും വേണ്ടെന്നു വെച്ചു.

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

LOGEZY.... NURSING AGENCY SOFTWARE

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News