സോഷ്യൽ കെയറിനാവശ്യമായ ജോലിക്കാരെ ലഭിക്കാനില്ല. 110,000 ത്തോളം വേക്കൻസികൾ. പുതിയ ഇമിഗ്രേഷൻ പോളിസി തിരിച്ചടിയാവുന്നു.

പുതിയ ഇമിഗ്രേഷൻ പോളിസി സോഷ്യൽ കെയർ മേഖലയിൽ തിരിച്ചടിയാവുന്നുവെന്ന് വിലയിരുത്തൽ. സോഷ്യൽ കെയറിനാവശ്യമായ ജോലിക്കാരെ ലഭിക്കാനില്ലാത്ത സ്ഥിതിയിലേയ്ക്ക് ബ്രിട്ടൺ നീങ്ങുകയാണ്. പുതിയ നയം ബ്രിട്ടണിലെ അര മില്യണോളം ജോബുകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ലേബർ യൂണിയനുകൾ കരുതുന്നു. 2019 സെപ്റ്റംബറിലെ കണക്കനുസരിച്ച് കെയർ സെക്ടറിൽ ജോലി ചെയ്യുന്ന 350,000 വർക്കേഴ്സ് യുകെയ്ക്ക് പുറത്തു നിന്നുള്ളവരാണ്. ഇവരുടെ എണ്ണത്തിൽ 43 ശതമാനം വർദ്ധനയാണ് കഴിഞ്ഞ പത്തു വർഷത്തിൽ ഉണ്ടായത്.
ഈ സെക്ടറിലെ ജോലിക്കാരിൽ 115,000 പേരോളം ഇയു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 237,000 ത്തോളം വർക്കേഴ്സ് ഇയുവിന് പുറത്തു നിന്നും എത്തിയവരാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 110,000 വേക്കൻസികൾ അഡൽട്ട് സോഷ്യൽ കെയറിൽ ഉണ്ട്. 2020 ജനുവരി 1 മുതൽ നിലവിൽ വരുന്ന ഇമിഗ്രേഷൻ പോളിസി അനുസരിച്ച് ബ്രിട്ടണ് പുറത്തു നിന്നുള്ളവർക്ക് വിസ ലഭിക്കണമെങ്കിൽ 25,600 പൗണ്ടെങ്കിലും സാലറിയുള്ള ജോബ് ഓഫർ വേണം. എന്നാൽ ഈ സെക്ടറിൽ പ്രൈവറ്റ് പ്രൊവൈഡേഴ്സ് നല്കുന്നത് ശരാശരി 16,200 പൗണ്ട് സാലറി മാത്രമാണ്.
FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

LOGEZY.... NURSING AGENCY SOFTWARE

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
