ബ്രിട്ടണിൽ മൂന്നാമത്തെ കൊറോണ വൈറസ് മരണം. നോർത്ത് മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ മരിച്ചത് ഇറ്റലിയിൽ നിന്ന് എത്തിയയാൾ.
ബ്രിട്ടണിൽ മൂന്നാമത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തു. നോർത്ത് മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ മരിച്ച വ്യക്തി ഇറ്റലിയിൽ സന്ദർശനം നടത്തി തിരിച്ചെത്തിയതായിരുന്നു. 60 വയസിലേറെ പ്രായമുണ്ട്. മറ്റു ഹെൽത്ത് കണ്ടിഷൻസും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇറ്റലിയിൽ നിന്ന് എത്തിയതു മുതൽ മാഞ്ചസ്റ്റർ ജനറൽ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഇൻഫെക്ഷ്യസ് യൂണിറ്റിൽ ചികിത്സയിലായിരുന്നു.
ഇതിനിടെ ബ്രിട്ടണിൽ കൊറോണ ബാധിതരുടെ എണ്ണം 273ലേയ്ക്ക് ഉയർന്നു. ഇന്നലെ പുതിയതായി 64 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 23,513 പേരെ ഇതുവരെ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ 16 മില്യൺ ജനങ്ങളെ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. 11 പ്രൊവിൻസുകളെ പൂർണമായും ഐസൊലേഷനിലാക്കി. ഇവിടെ ക്വാരൻറിൻ സോണിന് പുറത്തു പോയാൽ ഫൈനോ മൂന്നു മാസത്തെ ജയിൽവാസമോ ശിക്ഷയായി ലഭിക്കും. ഇറ്റലിയിൽ മരണസംഖ്യ 233 ൽ നിന്ന് 366 ആയി ഒറ്റ ദിവസം കൊണ്ട് ഉയർന്നു. ഇവിടെ 7375 പേർക്ക് രോഗബാധയുണ്ട്.