Wednesday, 22 January 2025

ഇറ്റലിയിൽ പൊതു നിരത്തിൽ ജനങ്ങൾ സംഘടിക്കുന്നതിന് ചൊവാഴ്ച മുതൽ പൂർണ നിരോധനം. അടിയന്തിര തീരുമാനം മരണസംഖ്യ 463 ൽ എത്തിയതിനെത്തുടർന്ന്.

കൊറോണ വൈറസ് ബാധ അനിയന്ത്രിതമായതിനെ തുടർന്ന് ഇറ്റലി കടുത്ത നടപടികളിലേയ്ക്ക് കടന്നു. പൊതു നിരത്തിൽ ജനങ്ങൾ സംഘടിക്കുന്നതിന് ചൊവാഴ്ച മുതൽ പൂർണ നിരോധനം ഏർപ്പെടുത്തി. മരണസംഖ്യ 463 ൽ എത്തിയതിനെത്തുടർന്നാണ് അടിയന്തിര തീരുമാനമുണ്ടായത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഗിസപ്പെ കോൻ്റെയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. രോഗം വേഗം ബാധിക്കുവാൻ സാധ്യതയുള്ള പ്രായമായവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും സംരക്ഷിക്കുന്നതിനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്നതും പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് 97 മരണങ്ങളാണ് ഇറ്റലിയിൽ ഉണ്ടായത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ നടന്നിരിക്കുന്നത് ഇറ്റലിയിലാണ്.

Other News