Monday, 23 December 2024

എല്ലാം പൂർത്തിയായി... ഹാരിയുടെയും മേഗൻ്റെയും റോയൽ പദവിയിലുള്ള അവസാന ചടങ്ങും കഴിഞ്ഞു.

ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സിൻ്റെ റോയൽ പദവിയിലുള്ള അവസാന പൊതുപരിപാടി ഇന്നലെ കഴിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം വെസ്റ്റ് മിൻസ്റ്ററിൽ നടന്ന കോമൺവെൽത്ത് ഡേ സർവീസിൽ ക്വീനിനോടും മറ്റ് സീനിയർ റോയൽസിനുമൊപ്പം പ്രിൻസ് ഹാരിയും മേഗനും പങ്കെടുത്തു. വർക്കിംഗ് റോയൽസ് എന്ന പദവി ഉപേക്ഷിക്കുകയാണെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31 ഓടെ രാജകീയ പദവികൾ ഒഴിയാൻ ക്വീൻ സമ്മതം നല്കിയിരുന്നു. വെസ്റ്റ് മിൻസ്റ്ററിലെ സർവീസിനെത്തിയ ഇരുവരും ക്വീനിനെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന പതിവ് ഒഴിവാക്കി നേരെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു.

മകൻ ആർച്ചിയോടൊപ്പം ക്യാനഡയിലായിരിക്കും മേഗനും ഹാരിയും കൂടുതൽ സമയം ചിലവഴിക്കുക. ഡ്യൂക്ക് ആൻഡ് ഡച്ചസ് എന്ന സ്ഥാനം ഇവർക്ക് ഇനി ഉണ്ടാവില്ല. സസക്സ് റോയൽസ് എന്ന ബ്രാൻഡ് നെയിമിൽ പ്രത്യക്ഷപ്പെടാനുള്ള ഹാരിയുടെയും മേഗൻ്റെയും നീക്കം ക്വീൻ തടഞ്ഞിരുന്നു. രാജകുടുംബാംഗങ്ങളെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ടാണ് ഇരുവരും രാജപദവി ഉപേക്ഷിക്കുകയാണെന്ന് ഏതാനും മാസം മുമ്പ് അറിയിച്ചത്.

Other News