Wednesday, 22 January 2025

അൺഎക്സ്പ്ലെയിൻഡ് വെൽത്ത് ഓർഡറിലൂടെ ലണ്ടനിലെ 80 മില്യൺ പൗണ്ടിൻ്റെ പ്രോപ്പർട്ടി മരവിപ്പിച്ചു.

ലണ്ടനിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് റോഡുകളിലൊന്നിലെ ഉയർന്ന സുരക്ഷയുള്ള ഒരു പ്രോപ്പർട്ടി അൺഎക്സ്പ്ലെയിൻഡ് വെൽത്ത് ഓർഡർ ഉപയോഗിച്ച് മരവിപ്പിച്ചിച്ചു. കോടതിയിൽ നടക്കുന്ന ഹിയറിംഗിന് മുന്നോടിയായി ഇത് കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകൾ നടത്താനോ കഴിയില്ല. അളവില്ലാത്ത സ്വത്ത് വിവരങ്ങളും അവയുടെ സാമ്പത്തിക ഉറവിടങ്ങളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബ്രിട്ടീഷ് കോടതി ഉത്തരവാണ് അൺഎക്സ്പ്ലെയിൻഡ് വെൽത്ത് ഓർഡർ.

രണ്ട് ഓഫ്‌ഷോർ കമ്പനികളായ മാൻ‌റിക് പ്രൈവറ്റ് ഫൗണ്ടേഷന്റെയും ആൽ‌ഡെർട്ടൺ ഇൻ‌വെസ്റ്റ്‌മെൻസിന്റെയും ഉടമസ്ഥതയിലുള്ള ഇൗ മാൻഷൻ കസാക്കിസ്ഥാന്റെ മുൻ പ്രസിഡന്റിന്റെ ചെറുമകൻ നുറാലി അലിയേവിന്റെയും ഭാര്യ ഐഡ അലിയേവിന്റെയും കൈവശാവകാശത്തിലാണ്‌ രേഖകൾ പ്രകാരമുള്ളത്. കസാഖിസ്ഥാൻ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനമായ ക്യാപിറ്റൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ഓഹരിയുടമയുമാണ് അലിയേവ്.

ഏകദേശം 80 മില്യൺ പൗണ്ടിലധികം വിലമതിക്കുന്നതാണ് ലണ്ടനിലെ ഈ പ്രോപ്പർട്ടി. അനധികൃതമായ സമ്പാദ്യങ്ങൾ കണ്ടുകെട്ടുന്നതിനുള്ള പോരാട്ടത്തിൽ യുകെയുടെ ഏറ്റവും പുതിയ നിയമ നടപടിയാണ് യു‌ഡബ്ല്യുഒകൾ. ദേശീയ ക്രൈം ഏജൻസി അന്വേഷകർക്ക് ഈ ഓർഡർ ഉപയോഗിച്ച് ഉടമകളോട് ആഡംബര ഭവനം എങ്ങനെ വാങ്ങിയെന്ന് വിശദീകരണം ആവശ്യപ്പെടാം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ, സ്വത്തുവകകൾ കണ്ടുകെട്ടാൻ അവർ കോടതികളോട് അഭ്യർത്ഥിക്കാം. ബിസിനസ്സ് നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നിലയിൽ ബ്രിട്ടന്റെ പ്രശസ്തി ഉയർത്താൻ യു‌ഡബ്ല്യുഒ കൾ സഹായകമാകും എന്ന പ്രതീക്ഷയിലാണ് ഗവൺമെന്റ്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

Other News