Wednesday, 22 January 2025

കൊറോണ ബാധിച്ച സീനിയർ സർജൻ ലിവർപൂളിൽ നിരവധി ക്യാൻസർ രോഗികൾക്ക് ഓപ്പറേഷൻ നടത്തി. സർജൻ ചികിത്സിച്ച രോഗികളെ കണ്ടെത്താൻ പരിശ്രമം തുടങ്ങി

ഇറ്റലിയിൽ സ്കീയിംഗ് ഹോളിഡേ കഴിഞ്ഞ് മടങ്ങിയെത്തിയ കൊറോണ ബാധിച്ച സീനിയർ സർജൻ ലിവർപൂളിൽ നിരവധി ക്യാൻസർ രോഗികൾക്ക് ഓപ്പറേഷൻ നടത്തി. ഐൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് സംഭവം. ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ സർജൻ മാർച്ച് 2 തിങ്കളാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ച അദ്ദേഹത്തിൽ കൊറോണ രോഗലക്ഷണങ്ങൾ പ്രകടമായി. ഇതിനിടെ നിരവധി സർജറികൾ നടത്തുകയും കാൻസർ രോഗികളെ കൺസൾട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഏറ്റവും ദുർബലമായ ഇമ്മ്യൂൺ സിസ്റ്റമുള്ള ക്യാൻസർ രോഗികളെ കൊറോണ രോഗബാധിതനായ സർജൻ ചികിത്സ നല്കാൻ ഇടയായ സാഹചര്യം എങ്ങനെയുണ്ടായെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ചികിത്സിച്ച രോഗികളെ കണ്ടെത്താനും തീവ്രശ്രമം ആരംഭിച്ചു. ഇറ്റലിയിൽ നിന്ന് വരുന്നവർ സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന നിയന്ത്രണം ഫെബ്രുവരി അവസാനം വരെ ഉണ്ടായിരുന്നില്ലെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ഐസൊലേഷനിൽ പോയാൽ മതി എന്ന നിർദ്ദേശമായിരുന്നു നിലവിലുണ്ടായിരുന്നതെന്നും അധികൃതർ പറയുന്നു. നിരവധി സ്റ്റാഫുകളും സർജനോടൊപ്പം ജോലി ചെയ്തിരുന്നതിനാൽ അവരും നിരീക്ഷണത്തിലാണ്.

Other News