Monday, 23 December 2024

ബഡ്ജറ്റ് 2020 ഇന്ന്. ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 600 ബില്യൺ പൗണ്ടിൻ്റെ റെക്കോർഡ് നിക്ഷേപത്തിനു സാധ്യത.

ബോറിസ് ജോൺസൺ ഗവൺമെൻറിൻ്റെ ആദ്യ ബഡ്ജറ്റ് പാർലമെൻറിൽ ഇന്ന് അവതരിപ്പിക്കും. ചാൻസലർ റിഷി സുനാക്ക് ഉച്ചയ്ക്ക് 12.30ന് തൻ്റെ കന്നി ബഡ്ജറ്റ് പാർലമെൻറിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1955 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇൻവെസ്റ്റ്മെൻ്റ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നടത്തുമെന്നാണ് സൂചന. അടുത്ത അഞ്ചു വർഷത്തേയ്ക്ക് ഏകദേശം 600 ബില്യൺ പൗണ്ടിൻ്റെ നിക്ഷേപമാണ് ഇതിലേയ്ക്ക് വകയിരുത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എൻഎച്ച്എസിന് ആവശ്യമുള്ളതെന്തും നല്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ മൂലം പ്രതിസന്ധിയിലാകുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും സാമ്പത്തിക സപ്പോർട്ടിനുള്ള പാക്കേജും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നാഷണൽ ഇൻഷുറൻസ് പരിധി വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. സോഷ്യൽ കെയർ മേഖലയിലെ ക്രൈസിസ് അവസാനിപ്പിക്കാൻ കൗൺസിലുകൾക്ക് ഒരു ബില്യൺ പൗണ്ടിൻ്റെ ഫണ്ടിംഗിനുള്ള പ്ളാനുകളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേക്കും.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

Other News