Monday, 23 December 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.75 നിന്ന് 0.25 ശതമാനമായി കുറച്ചു. അടിയന്തിര തീരുമാനം കൊറോണ വൈറസ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.75 നിന്ന് 0.25 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. അടിയന്തിര തീരുമാനം കൊറോണ വൈറസ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് കൈക്കൊണ്ടത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഡയറക്ടർ ബോർഡ് ഏകകണ്ഠമായി ഇക്കാര്യം അംഗീകരിച്ചു. സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനാണ് പലിശ നിരക്ക് കുറച്ചത്. കൊറോണ മൂലം പ്രതിസന്ധിയിലാകുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും സാമ്പത്തിക സപ്പോർട്ടിനുള്ള പാക്കേജും ഇന്ന് ചാൻസലർ റിഷി സുനാക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

ബോറിസ് ജോൺസൺ ഗവൺമെൻറിൻ്റെ ആദ്യ ബഡ്ജറ്റാണ് പാർലമെൻറിൽ ഇന്ന് അവതരിപ്പിക്കുന്നത്. ചാൻസലർ റിഷി സുനാക്ക് ഉച്ചയ്ക്ക് 12.30ന് തൻ്റെ കന്നി ബഡ്ജറ്റ് പാർലമെൻറിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1955 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇൻവെസ്റ്റ്മെൻ്റ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നടത്തുമെന്നാണ് സൂചന. അടുത്ത അഞ്ചു വർഷത്തേയ്ക്ക് ഏകദേശം 600 ബില്യൺ പൗണ്ടിൻ്റെ നിക്ഷേപമാണ് ഇതിലേയ്ക്ക് വകയിരുത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എൻഎച്ച്എസിന് ആവശ്യമുള്ളതെന്തും നല്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.

Other News