Wednesday, 22 January 2025

ബ്രിട്ടണിൽ കൊറോണ കേസുകൾ 460. ഇന്നലെ രണ്ടു പേർ കൂടി മരിച്ചു. അടിയന്തിര കോബ്ര മീറ്റിംഗ് ഇന്ന്. യുകെ ഡിലേ ഫേസിലേയ്ക്ക് കടന്നേക്കും.

ബ്രിട്ടണിൽ ഇതുവരെയുള്ള ദിവസങ്ങളിലെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. 85 പുതിയ കേസുകളാണ് ഉണ്ടായത്. ഇതോടെ യുകെയിലെ കൊറോണ ഇൻഫെക്ഷനുകളുടെ എണ്ണം 460 ആയി. ഇന്നലെ രണ്ടു പേർ കൂടി മരണമടഞ്ഞു. ഡൂഡ് ലി, നനീട്ടൺ എന്നിവിടങ്ങളിലാണ് രോഗികൾ മരിച്ചത്. അടിയന്തിര കോബ്ര മീറ്റിംഗ് ഇന്ന് നടക്കും. യുകെ ഡിലേ ഫേസിലേയ്ക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കും. സ്കൂളുകൾ അടച്ചിടുക, വലിയ പബ്ളിക് ഇവൻ്റുകൾ നിരോധിക്കുക, വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുക എന്നിവ ഗവൺമെൻ്റിൻ്റെ പരിഗണനയിലുണ്ട്.

ഇതിനിടെ കൊറോണ വൈറസിനെ ആഗോള പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. വൈറസ് ഇൻഫെക്ഷൻ അൻ്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപകമായതിനെ തുടർന്നാണിത്. എല്ലാ രാജ്യങ്ങളും വൈറസിനെ നേരിടാൻ അടിയന്തിര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് ടെഡ്റോസ് അഡനം ഗെബ്രേഷ്യസ് നിർദ്ദേശിച്ചു. രോഗബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് നിയന്ത്രിക്കുന്ന കണ്ടെയ്ൻമെൻറ് ഫേസ് ഫലപ്രദമാകുന്നില്ലെന്നും അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കേണ്ട സമയമായെന്നുമുള്ള സൂചനയാണ് അദ്ദേഹം നല്കിയത്.

ജനങ്ങൾക്കാവശ്യമായ അവശ്യവസ്തുക്കൾ കൂടുതലായി സ്റ്റോക്ക് ചെയ്യണമെന്നും കൂടുതൽ രോഗികളെ ചികിത്സിക്കാൻ ഹോസ്പിറ്റലുകൾ സജ്ജമാക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസിംഗ് പോളിസികൾ രാജ്യങ്ങൾ അനുവർത്തിക്കണമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. 100 ലേറെ രാജ്യങ്ങളിൽ കോവിഡ്- 19 എത്തിക്കഴിഞ്ഞു. 112,000 ത്തോളം പേർക്ക് ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട്. 4000 ലേറെപ്പേർ ഇതുവരെ മരണമടഞ്ഞു. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇറ്റലിയിലും ഇറാനിലുമാണ് ഉണ്ടായത്. ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് 13 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

 

FOCUS FINSURE LTD.... FOR MORTGAGES AND INSURANCE SERVICES


 

Other News