Sunday, 06 October 2024

കൊറോണ വൈറസ്: പരിശോധന ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി എൻ‌എച്ച്എസ്

യുകെയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ അണുബാധയുള്ള ആളുകളെ പരിശോധിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുകയാണെന്ന് എൻ‌എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഒരു ദിവസം 10,000 ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ എൻഎച്ച്എസ് ഒരുക്കും. നിലവിൽ 1,500 ടെസ്റ്റുകളാണ് ഒരു ദിവസം നടത്താൻ സാധിക്കുക. പരിശോധനാ ഫലങ്ങളുടെ സ്ഥിരീകരണം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും അതു വഴി ശരിയായ ചികിത്സാ നടപടികൾ പെട്ടെന്ന് സ്വീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ടെസ്റ്റു ചെയ്ത ഭൂരിഭാഗം ആളുകൾക്കും 24 മണിക്കൂറിനുള്ളിൽ റിസൽട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എൻ‌എച്ച്എസ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതിനകം യുകെയിലുടനീളം 25,000 ത്തിലധികം പരിശോധനകൾ നടത്തി. കോവിഡ് -19 പോസിറ്റീവ് ആയിരുന്ന പത്ത് പേർ ബ്രിട്ടനിലെ ആശുപത്രികളിൽ മരിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സ്വന്തം ടെസ്റ്റിംഗ് സേവനങ്ങൾ ഉപയോഗിക്കുമെങ്കിലും ആവശ്യമനുസരിച്ച് തമ്മിൽ മെഡിക്കൽ സേവനങ്ങൾ പങ്കു വെയ്ക്കാനും തീരുമാനിച്ചു.

കൂടുതൽ കൊറോണ വൈറസ് കേസുകൾ നേരിടാൻ മെഡിക്കൽ സംഘം തയ്യാറെടുക്കുകയാണെന്ന് എൻഎച്ച്എസ് ചീഫ് സയന്റിഫിക് ഓഫീസർ പ്രൊഫ. ഡാം സ്യൂ ഹിൽ പറഞ്ഞു. നല്ല ശുചിത്വം പാലിക്കുന്നതിലൂടെയും, കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകഴുകുന്നതിലൂടെയും സുരക്ഷിതരായി തുടരാൻ പൊതുജനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Other News