Monday, 16 September 2024

പോകാൻ ഒരു വീടില്ലാത്തതിനാൽ പത്തു വയസ്സുകാരൻ ഒരു വർഷത്തോളമായി എൻ‌എച്ച്‌എസ് മെഡിക്കൽ വാർഡിൽ

വീടില്ലാത്ത കുടുംബത്തിന് അനുയോജ്യമായ താമസസൗകര്യം കണ്ടെത്തുന്നതിൽ പ്രാദേശിക കൗൺസിൽ പരാജയപ്പെട്ടതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിക്കാതെ 10 വയസ്സുകാരനായ കുട്ടി ഒരു വർഷത്തോളം എൻ‌എച്ച്‌എസ് മെഡിക്കൽ വാർഡിൽ കഴിയുന്നു. ഭവനരഹിതരായ കുടുംബത്തെ മാഞ്ചസ്റ്റർ കൗൺസിൽ മാറ്റി പാർപ്പിക്കുന്നതുവരെ അഹമ്മദിന് വീട്ടിലേയ്ക്ക് പോകാൻ കഴിയില്ല.

അഹമ്മദിന് സെറിബ്രൽ പാൾസി, സ്കോളിയോസിസ് എന്നിവയുൾപ്പെടെയുള്ള വൈകല്യങ്ങളുണ്ട്. ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കേണ്ടത്. കൂടാതെ അഹമ്മദിന് കാഴ്ച കുറവും ഉണ്ട്. കഴിഞ്ഞ മാർച്ച് 1 ന് റോയൽ മാഞ്ചസ്റ്ററിൽ കുട്ടികളുടെ ആശുപത്രിയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട്‌ അഡ്മിറ്റ് ആയ അഹമ്മദ് ആറ് ആഴ്ചയ്ക്കുള്ളിൽ, ഡിസ്ചാർജ് ചെയ്യാവുന്നത്ര സുഖം പ്രാപിച്ചിരുന്നു, പക്ഷേ കുടുംബം ഭവനരഹിതരായതിനാലും ഒരു സുഹൃത്തിന്റെ സ്വീകരണ മുറിയിൽ “സോഫ സർഫിംഗ്” ആണ് കുടുംബത്തിന്റെ താമസസൗകര്യം എന്നറിഞ്ഞ അഹമ്മദിന്റെ ഡോക്ടർമാർ അവന് ഡിസ്ചാർജ് നല്കാൻ വിസമ്മതിച്ചു.

എൻ‌എച്ച്‌എസിലെ “അധിക ബെഡ് സ്റ്റേ” യുടെ ചെലവ് പ്രതിദിനം 346 പൗണ്ടാണ്. ആശുപത്രിക്കടുത്തുള്ള റുഷോമിൽ പ്രതിമാസം 850 പൗണ്ടാണ് ശരാശരി വീടിൻ്റെ റെൻ്റ്. അഹമ്മദിന്റെ നിലവിലുള്ള മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, കുടുംബത്തിന്റെയും പരിചരണം നൽകുന്നവരുടെയും ക്ഷേമം ഇൗ ആവശ്യങ്ങൾക്ക് അനുയോജ്യമായ താമസ സൗകര്യം ഇതുവരെ കണ്ടെത്താൻ ആയില്ലെന്ന് കൗൺസിൽ അറിയിച്ചു. 

Other News