Sunday, 06 October 2024

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കെയർ ഹോമുകളിൽ സന്ദർശനം നിരോധിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദർശനം നിരോധിക്കാൻ കെയർ ഹോമുകൾ തീരുമാനിച്ചു. സർക്കാർ ഔദ്യോഗിക നിർദ്ദേശങ്ങൾ പുറപ്പടുവിച്ചിട്ടില്ലെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് രാജ്യത്തുടനീളമുള്ള കെയർ ഹോം അധികൃതരുടെ നിലപാട്. കെയർ ഹോമുകളിൽ കനത്ത പ്രതിരോധ നടപടികളുടെ ഭാഗമായി ഡോക്ടർമാർ, ഡിസ്ട്രിക് നഴ്‌സ് സന്ദർശനങ്ങൾ, അവശ്യ സാധനങ്ങളുടെ വിതരണം, അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള സന്ദർശനങ്ങൾ എന്നിവ മാത്രമേ അനുവദിക്കൂ.

റെസിഡൻറ്സിൽ നിന്നും അകന്നു നിൽക്കുന്നത് അവരുടെ ജീവൻ അപായപ്പെടാതെയിരിക്കാൻ സഹായിക്കുമെന്ന് 450 ലധികം കെയർ, നഴ്സിംഗ് ഹോമുകളെ പ്രതിനിധീകരിക്കുന്ന കെയർ ഫോറം വെയിൽസിന്റെ ചെയർമാനായ മരിയോ ക്രെഫ്റ്റ് പറഞ്ഞു. ആശുപത്രി പരിചരണം ആവശ്യമില്ലാത്തവരെ കെയർ ഹോമുകളിലേക്ക് മാറ്റുന്നത് വഴി ആശുപത്രി കിടക്കകൾ സ്വതന്ത്രമാക്കാൻ കഴിയും.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിലെ ഒരു പഠനം കണക്കാക്കുന്നത് 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ കൊറോണ മൂലമുള്ള മരണനിരക്ക് 14.8% ആണ്. 70-79 വയസ്സ് പ്രായമുള്ളവർക്ക് ഇത് 8% ആണ്, 60 മുതൽ 69 വയസ്സ് വരെ പ്രായമുള്ളവർക്ക് ഇത് 3.6% ആണ്.

 

Other News