Thursday, 21 November 2024

ബ്രിട്ടണിൽ കൊറോണ വൈറസ് മരണസംഖ്യ 21 ആയി ഉയർന്നു. യുകെയിൽ നിന്ന് സ്പെയിനിലേയ്ക്ക് പുറപ്പെട്ട ഫ്ളൈറ്റുകൾ തിരിച്ചിറക്കി.

ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 കൊറോണ പോസിറ്റീവ് രോഗികൾ കൂടി മരണമടഞ്ഞു. ഇതോടെ യുകെയിൽ കൊറോണ ഇൻഫെക്ഷൻ മൂലം മരണമടഞ്ഞവരുടെ എണ്ണം 21 ആയി ഉയർന്നു. മരണമടഞ്ഞവർ പ്രായാധിക്യമുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമാണ്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ ലണ്ടൻ, ബിർമ്മിങ്ങാം, ലെസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ്. ഇതു വരെ 1,140 പേർക്ക് ബ്രിട്ടണിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ യുകെയിൽ നിന്ന് സ്പെയിനിലേയ്ക്ക് പുറപ്പെട്ട ഫ്ളൈറ്റുകൾ ആകാശ മധ്യേ വച്ച് തിരിച്ചു വിളിച്ചു. കൊറോണ വൈറസ് ഇൻഫെക്ഷൻ സ്പെയിനിൽ വ്യാപകമാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജെറ്റ് 2 എയർലൈനാണ് ഫ്ളൈറ്റുകൾ തിരിച്ചിറക്കിയത്. സ്പെയിനിൽ 120 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.
 

Other News