ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോർഡിൽ നിന്നും പടിയിറങ്ങി. ഇനി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക്
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് കമ്പനിയുടെ ബോർഡിൽ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചു. ആഗോള തലത്തിൽ ആരോഗ്യം, വികസനം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ 65 കാരനായ മിസ്റ്റർ ഗേറ്റ്സ്, വാറൻ ബഫറ്റിന്റെ വൻകിട ഹോൾഡിംഗ് കമ്പനിയായ ബെർക്‌ഷയർ ഹാത്‌വേയിൽ നിന്നും പടിയിറങ്ങി. കമ്പനി എല്ലായ്പ്പോഴും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അതിന്റെ നേതൃത്വത്തിൽ തുടരുമെന്നും, പുതിയ നീക്കം പ്രഖ്യാപിച്ച ശേഷം ഗേറ്റ്സ് പറഞ്ഞു.
സൗഹൃദങ്ങളും പങ്കാളിത്തവും നല്ല രീതിയിൽ നിലനിർത്തുക, രണ്ട് കമ്പനികളിലേക്കും തുടർന്നും സംഭാവനകൾ നൽകുക അതോടൊപ്പം ലോകത്തിലെ ഏറ്റവും ദുഷ്കരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക ഇതൊക്കെയാണ് ഇനിയുള്ള ലക്ഷ്യമെന്നും പറഞ്ഞു. മിസ്റ്റർ ഗേറ്റ്സ് 2004 മുതൽ ബെർക്ക്‌ഷെയറിന്റെ ബോർഡിൽ സേവനമനുഷ്ഠിച്ചു വരുന്നു. ഭാര്യയുമായി ചേർന്ന് ദ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് എന്ന ഓർഗനൈസേഷൻ സ്ഥാപിച്ചു. കഴിഞ്ഞ വർഷം തങ്ങളുടെ ഫൗണ്ടേഷന് 4.8 ബില്യൺ ഡോളർ നൽകിയതിന്, ദ ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപി 2018 ൽ യുഎസിലെ ഏറ്റവും ഉദാരമതികളായ മനുഷ്യസ്‌നേഹികളായി ദമ്പതികളെ തിരഞ്ഞെടുത്തു.