Thursday, 19 September 2024

ഹോസ്പിറ്റലുകളിൽ വിസിറ്റിംഗ് സമയം ഒരു മണിക്കൂറായി കുറയ്ക്കുന്നു. യാത്രാ നിരോധനത്തിൽ അമേരിക്ക ബ്രിട്ടണെയും ഉൾപ്പെടുത്തി.

കൊറോണ വൈറസ വ്യാപകമാകുന്നതിനെ തുടർന്ന് ഹോസ്പിറ്റലുകളിൽ വിസിറ്റിംഗ് സമയം ഒരു മണിക്കൂറായി കുറയ്ക്കുന്നു. സ്വാൻസിയിലെയും പോർട്ട് ടാബ്ളോട്ടിലെയും ഹോസ്പിറ്റലുകളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. കുട്ടികളെ വിസിറ്റിറായി അനുവദിക്കുന്നില്ല. കമ്മ്യൂണിറ്റി, മെൻ്റൽ ഹെൽത്ത് അടക്കമുള്ള എല്ലാ വാർഡുകളിലും പുതിയ നിർദ്ദേശം ബാധകമാണ്.

യാത്രാ നിരോധനത്തിൽ അമേരിക്ക ബ്രിട്ടണെയും ഉൾപ്പെടുത്തി. മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് നേരത്തെ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടണിലെ ഇൻഫെക്ഷനുകളുടെ എണ്ണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 കൊറോണ പോസിറ്റീവ് രോഗികൾ കൂടി മരണമടഞ്ഞു. ഇതോടെ യുകെയിൽ കൊറോണ ഇൻഫെക്ഷൻ മൂലം മരണമടഞ്ഞവരുടെ എണ്ണം 21 ആയി ഉയർന്നു. മരണമടഞ്ഞവർ പ്രായാധിക്യമുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമാണ്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ ലണ്ടൻ, ബിർമ്മിങ്ങാം, ലെസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ്. ഇതു വരെ 1,140 പേർക്ക് ബ്രിട്ടണിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ യുകെയിൽ നിന്ന് സ്പെയിനിലേയ്ക്ക് പുറപ്പെട്ട ഫ്ളൈറ്റുകൾ ആകാശ മധ്യേ വച്ച് തിരിച്ചു വിളിച്ചു. കൊറോണ വൈറസ് ഇൻഫെക്ഷൻ സ്പെയിനിൽ വ്യാപകമാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജെറ്റ് 2 എയർലൈനാണ് ഫ്ളൈറ്റുകൾ തിരിച്ചിറക്കിയത്. സ്പെയിനിൽ 120 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.

Other News