Sunday, 06 October 2024

ബ്രിട്ടണിൽ കൊറോണ മരണം 35. കൂടുതൽ വെൻ്റിലേറ്ററുകൾ ലഭ്യമാക്കാൻ നിർദ്ദേശം. ദിവസവും രാജ്യത്തെ സ്ഥിതിഗതികൾ ലൈവ് ബ്രോഡ്കാസ്റ്റിലൂടെ പ്രധാനമന്ത്രിയോ സീനിയർ മിനിസ്റ്ററോ ബ്രിട്ടണെ അറിയിക്കും.

ബ്രിട്ടണിൽ 14 പേർ കൂടി ഇന്നലെ കൊറോണ ഇൻഫെക്ഷനെ തുടർന്ന് മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 35 ലേക്ക് ഉയർന്നു. വൈറസിനെ പ്രതിരോധിക്കാനും കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുവാനും ഗവൺമെൻ്റ് ശ്രമങ്ങൾ ഊർജിതമാക്കി. 1,400 ഓളം പേർക്ക് യുകെയിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട്. രോഗികളെ ചികിത്സിക്കാൻ കൂടുതൽ വെൻറിലേറ്ററുകൾ ലഭ്യമാക്കാൻ ഗവൺമെൻ്റ് ഈ മേഖലയിലെ കമ്പനികൾക്കു നിർദ്ദേശം നല്കിയിട്ടുണ്ട്.

ദിവസവും രാജ്യത്തെ സ്ഥിതിഗതികൾ ലൈവ് ബ്രോഡ്കാസ്റ്റിലൂടെ പ്രധാനമന്ത്രിയോ സീനിയർ മിനിസ്റ്ററോ ബ്രിട്ടണെ അറിയിക്കും. തിങ്കളാഴ്ച കോബ്രാ മീറ്റിംഗ് പ്രധാനമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലൈവ് പ്രസ് കോൺഫറൻസ് നടത്തും. തുടർന്നുള്ള ദിവസങ്ങളിലും മീഡിയ വഴി അപ്ഡേറ്റ് ഗവൺമെൻ്റ് നല്കും.

കണ്ടെയ്ൻമെൻറ് നിന്ന് ഡിലേ ഫേസിലേയ്ക്ക് ബ്രിട്ടൺ പ്രവേശിച്ചെങ്കിലും ഇൻഫെക്ഷൻ പടരുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഗവൺമെൻറ് ഏർപ്പെടുത്തുമെന്നറിയുന്നു. പുതിയതായി തുടങ്ങിയ തുടർച്ചയായ ചുമയോ കടുത്ത പനിയോ ഉള്ളവർ 7 ദിവസം ഐസൊലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായാധിക്യമുള്ളവരെ ക്യാരൻറിനിൽ ആക്കുന്ന നിയന്ത്രണം ഉടൻ തന്നെ നടപ്പാക്കാൻ ഗവൺമെൻറ് ആലോചിക്കുന്നുണ്ട്.

Other News