Thursday, 07 November 2024

യൂറോപ്പിൻ്റെ ബോർഡറുകൾ അടയ്ക്കും. മറ്റു രാജ്യക്കാർക്ക് 30 ദിവസത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശനമില്ല.

കൊറോണ വൈറസിനെ നിയന്ത്രിക്കാൻ യൂറോപ്പിൻ്റെ ബോർഡറുകൾ അടയ്ക്കും. മറ്റു രാജ്യക്കാർക്ക് 30 ദിവസത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശനം നിരോധിക്കാനാണ് പദ്ധതി. യൂറോപ്യൻ യൂണിയനിലെ 26 രാജ്യങ്ങളിലേയ്ക്ക് അത്യാവശ്യമല്ലാത്ത എല്ലാ സന്ദർശനങ്ങൾക്കും ഇത് ബാധകമാണ്. ബ്രെക്സിറ്റ് മൂലം ബ്രിട്ടൺ ഇതിൻ്റെ പരിധിയിൽ വരില്ല. ഇറ്റലിയും സ്പെയിനും പെരുകുന്ന ഇൻഫെക്ഷനെ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളിലൂടെ ശ്രമിച്ചു വരികയാണ്. ചൈന കഴിഞ്ഞാൽ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കൊറോണയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിറ്റി മൊബിലൈസേഷനും സോഷ്യൽ ഡിസ്റ്റൻസിംഗും അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊറോണ ബാധിത രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ രോഗ ബാധ വഷളാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
 

Other News