ബ്രിട്ടണിൽ നിന്നുള്ളവർക്ക് ഇന്ത്യ പൂർണ യാത്രാ നിരോധനം ഏർപ്പെടുത്തി. മാർച്ച് 18 മുതൽ പ്രാബല്യത്തിൽ. ഗൾഫ് മേഖലയിൽ നിന്നുള്ളവർക്ക് 14 ദിവസം ക്വാരൻ്റിൻ.

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേയ്ക്കുള്ള യാത്രകൾക്ക് കൂടുതൽ നിയന്ത്രണം പ്രഖ്യാപിച്ചു. ഇതനുസരിച്ച് യുകെയിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേയ്ക്ക് മാർച്ച് 18 മുതൽ യാത്ര ചെയ്യാനാവില്ല. മാർച്ച് 31 വരെയാണ് ഈ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും നിരോധനം ബാധകമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇന്ത്യയിലേയ്ക്കായി ഫ്ളൈറ്റുകളിൽ ബോർഡ് ചെയ്യരുതെന്ന് എയർ ലൈനുകൾക്ക് ഇന്ത്യൻ സിവിൽ ഏവിയേഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിർദ്ദേശം നല്കിയിട്ടുണ്ട്.

യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നോ, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് വഴിയോ ഇന്ത്യയിലെത്തുന്നവർക്കുള്ള നിർബന്ധിത ക്വരൻറിൻ 14 ദിവസമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണവും മാർച്ച് 18 മുതൽ നിലവിൽ വരും.

Other News