കൊറോണ ക്രൈസിസിനെ നേരിടാൻ 330 ബില്യൺ പൗണ്ടിൻ്റെ പാക്കേജ്. ബ്രിട്ടണിൽ മരണസംഖ്യ 71. കേസുകൾ 1950. എൻഎച്ച് എസിലെ നോൺ എമർജൻസി ഓപ്പറേഷനുകൾ മാറ്റിവച്ചു.
ബ്രിട്ടണിലെ കൊറോണ മരണം 71 ആയി. ഇതുവരെ 1950 ഇൻഫെക്ഷൻ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊറോണ ക്രൈസിസിനെ നേരിടാൻ 330 ബില്യൺ പൗണ്ടിൻ്റെ പാക്കേജ് ഗവൺമെൻ്റ് പ്രഖ്യാപിച്ചു. രാജ്യം നേരിടുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത ഇക്കണോമിക് എമർജൻസിയാണ് എന്ന് ബ്രിട്ടൻ്റെ ചാൻസലർ റിഷി സുനാക്ക് പറഞ്ഞു. ഇന്നു നടന്ന ലൈവ് ടിവി ന്യൂസ് ബ്രീഫിംഗിലാണ് ചാൻസലർ ഫൈനാൻഷ്യൽ പാക്കേജിൻ്റെ കാര്യം അറിയിച്ചത്.
കൊറോണ ക്രൈസിസുമൂലം പ്രതിസന്ധിയിലാകുന്ന ബിസിനസുകൾക്ക് ആവശ്യമുള്ള ഫണ്ട് ബാങ്കുകൾ ലഭ്യമാക്കും. അടുത്ത ഒരു വർഷത്തേയ്ക്ക് ബിസിനസ് റേറ്റ് സസ്പെൻഡ് ചെയ്തു. കൂടാതെ മൂന്നു മാസത്തെ മോർട്ട്ഗേജ് ഹോളിഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. എൻഎച്ച് എസിലെ എല്ലാ നോൺ എമർജൻസി ഓപ്പറേഷനുകൾ മാറ്റി വച്ചു. കൊറോണ രോഗികളെ ചികിത്സിക്കാനായി 30,000 ബെഡുകൾ ഒരുക്കാനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.