Monday, 23 December 2024

കൊറോണ വൈറസ്: ഗർഭിണികളായ സ്ത്രീകൾ ആന്റിനേറ്റൽ അപ്പോയിന്റ്‌മെന്റുകൾ അറ്റൻഡ് ചെയ്യണം’

കൊറോണ വൈറസിൽ നിന്ന് പ്രതിരോധിക്കാൻ കാരൻറിൻ നിർദ്ദേശമുണ്ടെങ്കിലും ഗർഭിണികളായ സ്ത്രീകൾ സാധാരണപോലെ ആന്റിനേറ്റൽ അപ്പോയിന്റ്‌മെന്റുകളിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു. ഇത് ഗർഭിണികളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ അനിവാര്യമാണെന്ന് റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ് പറഞ്ഞു. ഗർഭാവസ്ഥയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട സങ്കീർണതകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗർഭിണികളായ സ്ത്രീകൾ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മറ്റുള്ളവരിൽ നിന്ന് മാറിനിൽക്കണമെന്ന് അധികൃതർ പറയുന്നു. എന്നാൽ പരിഭ്രാന്തരാകരുത്. അടുത്ത 12 ആഴ്ച വരെ സാമൂഹിക സമ്പർക്കം കുറയ്ക്കാൻ ഗർഭിണികൾക്കുള്ള മാർഗ്ഗ നിദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.

ഗർഭിണികൾക്കുള്ള സർക്കാർ നിർദ്ദേശങ്ങൾ:

1. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുമായി സമ്പർക്കം ഒഴിവാക്കുക. ഈ ലക്ഷണങ്ങളിൽ പനിയും അല്ലെങ്കിൽ പുതിയതും തുടർച്ചയായതുമായ ചുമയും ഉൾപ്പെടുന്നു.

2. പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗം ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ തിരക്കുള്ള സമയം ഒഴിവാക്കാൻ നിങ്ങളുടെ യാത്രാ സമയം വ്യത്യാസപ്പെടുത്തുക; സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുക.

3. പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ പോലുള്ള ചെറിയതും വലിയതുമായ പൊതു സ്ഥലങ്ങളിൽ ഒത്തുചേരലുകൾ ഒഴിവാക്കുക

4. സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നത് ഒഴിവാക്കുക.

5. ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവ പോലുള്ള വിദൂര സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പർക്കം പുലർത്തുക. നിങ്ങളുടെ ജിപിയുമായോ മറ്റ് അവശ്യ സേവനങ്ങളുമായോ ബന്ധപ്പെടാൻ ടെലിഫോൺ അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക

70 വയസ്സിനു മുകളിലുള്ളവർ, മറ്റ് രോഗാവസ്ഥയിലുള്ളവർ, ഗർഭിണികൾ എന്നിങ്ങനെയുള്ള അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകൾ മാർഗ്ഗ നിർദ്ദേശങ്ങൾ കഴിയുന്നതും പിന്തുടരണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചു.

Other News