Monday, 23 December 2024

മക്ഡോണൽസ് യുകെയിൽ എല്ലാ റെസ്റ്റോറൻ്റുകളും ഇന്ന് മുതൽ അടച്ചിടും. പ്രൈമാർക്ക് 189 സ്റ്റോറുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.

കൊറോണ വൈറസ് മൂലം ബ്രിട്ടണിലെ ജനജീവിതം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നു. ഗവൺമെൻ്റ് ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊക്കെ ഇൻഫെക്ഷൻ നിയന്ത്രിക്കാൻ എത്ര മാത്രം ഫലപ്രദമെന്ന് വിലയിരുത്താനുള്ള സമയമായിട്ടില്ല. ദിനം പ്രതി മരണസംഖ്യയും ഇൻഫെക്ഷനും കൂടി വരികയാണ്. യുകെയിൽ മരണങ്ങൾ 281 ഉം ഇൻഫെഷനുകൾ 5683 ആയും ഉയർന്നു.

മക്ഡോണൽസ് യുകെയിൽ എല്ലാ റെസ്റ്റോറൻ്റുകളും ഇന്ന് മുതൽ അടച്ചിടും. നേരത്തെ തന്നെ സീറ്റിംഗ് ഏരിയ സർവീസുകൾ മക്ഡോണൽസ് നിർത്തലാക്കിയിരുന്നു. സ്റ്റാഫിൻ്റെയും കസ്റ്റമേർഴ്സിൻ്റെയും സംരക്ഷണത്തിനായി കടുത്ത നടപടിയെടുക്കുകയാണെന്ന് മക്ഡോണൽസ് വ്യക്തമാക്കി. യുകെയിൽ 120,000 പേരാണ് മക്ഡോണൽസിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷവും സീറോ അവർ കോൺട്രാക്ടുകാരാണ്. മാർച്ച് 23 വൈകുന്നേരം 7 മണിയോടെ യുകെയിലേയും അയർലണ്ടിലേയും എല്ലാ റെസ്റ്റോറൻ്റുകളും അടയ്ക്കും.

പ്രൈമാർക്ക് 189 സ്റ്റോറുകൾ അനിശ്ചിത കാലത്തേയ്ക്ക് അടക്കാൻ തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗ് നിയമങ്ങൾ നടപ്പാക്കിയതോടെ കസ്റ്റമർ ഡിമാൻഡ് കുറഞ്ഞെന്നും അസാധാരണമായ ഈ സ്ഥിതിവിശേഷത്തിൽ അടച്ചിടുകയേ പോംവഴിയുള്ളൂവെന്ന് പ്രൈമാർക്ക് മാനേജ്മെൻറ് വ്യക്തമാക്കി. ജോൺ ലൂയിസ്, ടിംപ്സൺ അടക്കമുള്ളവ നേരത്തെ തന്നെ സ്റ്റോറുകൾ അടച്ചിരുന്നു.
 

Other News